മലപ്പുറത്ത് പ്രവാസിയുടെ ഭാര്യയായ യുവതിയെയും മൂന്നു പെണ്‍കുട്ടികളെയും നിരന്തരം പീഡിപ്പിച്ച യുവ സിദ്ധന്‍ അറസ്റ്റില്‍

30

മലപ്പുറം: സിദ്ധന്‍ ചമഞ്ഞ് യുവതിയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്ത സംഭവത്തില്‍ കരിപ്പൂര്‍ പുളിയംപറമ്പ് പൂക്കുലക്കണ്ടി എംകെ അബ്ദുറഹ്മാന്‍ തങ്ങളെ പോലിസ് അറസ്റ്റ് ചെയ്തു.

Advertisements

പോക്സോ വകുപ്പനുസരിച്ച് തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവയ്ക്കും കേസെടുത്തിട്ടുണ്ട്. വീട്ടില്‍ ചികിത്സക്കെത്തിയ യുവതിയെ വശത്താക്കി വീട്ടിലെ പതിവു സന്ദര്‍ശകനായി മാറി. അതിനിടെ ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതിനാണ് യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായത്.

തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുപോയ കുടുംബത്തെ 20 ദിവസത്തിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിച്ചത്. യുവതിയുടെ 17 വയസ്സുള്ള മകളെ വിവാഹം കഴിക്കാനുള്ള ശ്രമമായിരുന്നു മുപ്പത്തിയേഴുകാരനായ തങ്ങള്‍ നടത്തിയത്.

മകളെ വിവാഹം കഴിക്കുന്നതായി സ്വപ്ന ദര്‍ശനം ലഭിച്ചെന്നും അനുസരിച്ചില്ലെങ്കില്‍ യുവതിക്ക് മാറാരോഗം പിടിപെടുമെന്നും ഭര്‍ത്താവിന്റെ ബിസിനസ് പൊളിയുമെന്നും വിശ്വസിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നുണ്ട്. ഭാര്യയും മക്കളുമുള്ള പ്രതി പോലിസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു.

Advertisement