Home Breaking News

ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു

40

കൊട്ടാരക്കര: മുന്‍ മന്ത്രി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ അമ്മയും, മുന്നാക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യയുമായ വല്‍സല കുമാരി (77) നിര്യാതയായി. ഹൃദയാഘാതം മൂലം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കള്‍. സംസ്‌കാരം നാളെ 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisements
Advertisement