കോതമംഗലം ജി സിനിമാസിലെ ശുചിമുറിയില്‍ 17 കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, കാവല്‍ നിന്നത് മറ്റൊരു 17 കാരന്‍, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

34

മൂവാറ്റുപുഴ: 17 കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കോതമംഗലം ജി സിനിമാസിലെ ശുചിമുറിയില്‍ നടന്ന പീഡനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആണ്
പുറത്ത് വന്നിരിക്കുന്നത്. സ്‌കൂളില്‍ വച്ചാണ് ഇരയായ പെണ്‍കുട്ടി പതിനേഴുകാരനെ പരിചയപ്പെടുന്നത്. പിന്നീട് ആ അടുപ്പം പ്രേമത്തിനു വഴിമാറിയതോടെ കാര്യങ്ങള്‍ പുതിയ തലത്തിലെത്തി. രാത്രിയില്‍ മാതാവിന്റെ ഫോണ്‍ തരപ്പെടുത്താന്‍ കാമുകന്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടി അതേപടി അനുസരിച്ചു.

Advertisements

പിന്നീട് ചാറ്റിംഗ് പതിവായി. പാതിരാത്രിയില്‍ തുടങ്ങുന്ന ചാറ്റിംഗ് പുലരുവോളം നീളുമ്പോള്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് പയ്യന്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയയ്ക്കുകയും കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് ഒരു അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തീയറ്ററില്‍ വിളിച്ചു വരുത്തുന്നതും ശുചിമുറിയില്‍ കയറ്റി പീഡിപ്പിക്കുന്നതും. അപമാനം ഭയന്ന് പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇങ്ങനെയാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് പറഞ്ഞത്.

രണ്ടാഴ്ച മുമ്പുനടന്ന സംഭവത്തിന്റെ പേരില്‍ 17- കാരനായ വിദ്യാര്‍ത്ഥിയെയും ഒത്താശ ചെയ്ത തീയറ്റര്‍ ജീവനക്കാരനെയും മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. മാസമുറ വൈകിയതിനെത്തുടര്‍ന്ന് ഭയപ്പാടിലായ പെണ്‍കുട്ടി അദ്ധ്യാപികയുമായിട്ടാണ് പീഡന വിവരം ആദ്യം പങ്കിടുന്നത്. പിന്നീട് വിവരം സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് വിദ്യാര്‍ത്ഥിയെയും സഹായിയായ തീയറ്റര്‍ ജീവനക്കാരനെയും അറസ്റ്റുചെയ്തത്. 17 വയസ്സണ് ഇരുവരുടെയും പ്രായം. മാതാവ് ഉപയോഗിച്ചിരുന്ന ഫോണ്‍ വഴിയാണ് പെണ്‍കുട്ടി വിദ്യാര്‍ത്ഥിയുമായി വാട്‌സ് ആപ്പ് ചാറ്റിംഗ് നടത്തിയിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

മാതാവ് ഉറങ്ങുന്ന അവസരത്തില്‍ താന്‍ ഫോണ്‍ കൈക്കലാക്കിയിരുന്നെന്നും ഇതിന് ഉപദേശിച്ചത് അറസ്റ്റിലായ വിദ്യാര്‍ത്ഥിയാണെന്നും പെണ്‍കുട്ടി പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.തീയറ്റര്‍ ജീവനക്കാരനുമായി നേരത്തെ ധാരണയിലെത്തിയ ശേഷമാണ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിയുമായി തീയറ്ററില്‍ എത്തിയത്. സിനിമ തുടങ്ങിയ ഉടന്‍ അത്യവശ്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നെന്നും ഇതിന് ഒത്താശ നല്‍കിയത് തീയറ്റര്‍ ജീവനക്കാരനാണെന്നുമാണ് പെണ്‍കുട്ടിയുടെ വിവരണം.

ശുചിമുറിയില്‍ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ പുറത്ത് തീയറ്റര്‍ ജീവനക്കാരന്‍ കാവല്‍ നില്‍ക്കുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം.വിദ്യാര്‍ത്ഥിയുടെ സുഹൃത്താണ് തീയറ്റര്‍ ജീവനക്കാരന്‍. അരമണിക്കൂരിലേറെ സമയത്തിന് ശേഷമാണ് തന്നെ മോചിപ്പിച്ചതെന്നും അപമാനം ഭയന്നാണ് വിവരം പുറത്തുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി പൊലീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 17-കാരനെ ജോലിക്ക് നിയമിച്ചതിന്റെ പേരില്‍ തീയറ്റര്‍ നടത്തിപ്പുകാര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം.

Advertisement