തീവണ്ടികള്‍ വൈകിയോടുന്നു

14

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് തീവണ്ടി ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി തീവണ്ടികള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഒന്നുമുതല്‍ നാല് മണിക്കൂര്‍ വരെ വൈകിയാണ് തീവണ്ടികള്‍ ഓടുന്നത്.

ആലപ്പുഴ തുറവൂര്‍ തീരദേശ പാതയിലും എറണാകുളം മുളന്തുരുത്തിയിലും റെയില്‍വേ ട്രാക്കില്‍ മരം വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. എറണാകുളം നിലമ്ബൂര്‍ പാസഞ്ചര്‍ റദ്ദാക്കിയിട്ടുണ്ട്.

Advertisements

ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തടസ്സപ്പെട്ടതാണ് തീവണ്ടികള്‍ വൈകിയോടാന്‍ പ്രധാന കാരണം. മാനുവല്‍ സിഗ്‌നല്‍ സംവിധാനത്തിലൂടെ തീവണ്ടി ഗതാഗതം നിയന്ത്രിച്ചാല്‍ മാത്രമേ യാത്ര സാധ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെ പലയിടങ്ങളിലും തീവണ്ടികള്‍ പിടിച്ചിട്ടിരിക്കുകയായാണ്

Advertisement