താൻ വയറ്റിൽ കൈവെച്ച് അനുഗ്രഹിച്ച ഗർഭിണിയായ യുവതി ശ്രീലക്ഷ്മിയെ സുരേഷ് ഗോപി കാണാനെത്തി

19

തൃശ്ശൂർ: ഇലക്ഷൻ പ്രചാരണത്തിനിടെ യുടെ വയറ്റിൽ കൈവെച്ച് അനുഗ്രഹിക്കുന്ന നടനും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയാണ് സുരേഷ് ഗോപി ഗർഭിണിയായ ശ്രീലക്ഷ്മിയുടെ നിറവയറിൽ തൊട്ടനുഗ്രഹിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Advertisements

ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ എല്ലാം തീർന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയെ കാണാൻ വന്നു. സുരേഷ് ഗോപി തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്.

നേരത്തെ ഈ വിഷയത്തിൽ പ്രതികരിച്ച സുരേഷ് ഗോപി, ‘ഒരുപാട് ഗർഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്.

മാതൃത്വത്തെ അത്രത്തോളം ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് എൻറെ വീട്ടിൽ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്.

അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലായത് കൊണ്ടും ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചത് കൊണ്ടും പേടിയുണ്ട്. ആ ഗർഭിണിയെ വാരിപ്പുണർന്ന് ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്.

പക്ഷേ സാമൂഹിക ജീവിതത്തിൽ അത് സാധ്യമാകില്ലല്ലോ’- എന്നാണ് അഭിപ്രായപ്പെട്ടത്.

ഗർഭിണിയെ അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഇതോടെ സുരേഷ് ഗോപിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഭാര്യ രാധിക സുരേഷ് ശ്രീലക്ഷ്മിയെ സന്ദർശിച്ചിരുന്നു.

ഗർഭിണിയായ സ്ത്രീകളെ കണ്ടാൽ ഭഗവാൻ പോലും എഴുന്നേറ്റു നിൽക്കും എന്ന രീതിയിലുള്ള സംസ്‌കാരത്തിൽ വിശ്വസിക്കുന്ന ആളുകളാണ് തങ്ങളെന്നും അത് മനസ്സിലാക്കാൻ കഴിയാതെ വിമർശിക്കുന്നവരോട് മറുപടി പറയാൻ ഇല്ലെന്നും രാധിക പറഞ്ഞു.

Advertisement