നാളെ സ്‌കൂളുകള്‍ക്ക് അവധി

25

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാലാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധിയില്ല.

അതേ സമയം സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസം പിന്നിടുമ്പോള്‍ 649 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. 629 പോയിന്റ നേടി പാലക്കാടാണ് രണ്ടാമത്, ഒന്നാം വേദിയില്‍ ഉള്‍പ്പെടെ പല വേദികളിലും മത്സരങ്ങള്‍ ഇന്ന് രാവിലെയാണ് അവസാനിച്ചത്. ജനപ്രിയ ഇനങ്ങളായ മോണോആക്ട്, കഥകളി, ശാസ്ത്രീയ സംഗീതം, കവിതാലാപനം തുടങ്ങിയ മത്സരങ്ങള്‍ ആണ് ഇന്ന് നടക്കുന്നത്.

Advertisements
Advertisement