Home kerala

താൻ വിവാഹിതയെന്ന കാര്യം മറച്ചുവെച്ച് കുട്ടി കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയെ പിടികൂടി റിമാൻഡ് ചെയ്തു, സംഭവം ചേലക്കരയിൽ

54

ചേലക്കര: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെ പിടകൂടി.

ബാലനീതി നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു. പഴയന്നൂർ കുമ്പളക്കോട് മല്ലപ്പറമ്പിൽ മനോജിന്റെ ഭാര്യ ഷീജയെയാണ് റിമാൻഡ് ചെയ്തത്.

Advertisements

പത്തും ഏഴും വയസ് പ്രായമുള്ള മക്കളുടെ അമ്മയായ ഷീജ കണ്ണൂർ സ്വദേശിയായ 20 കാരൻ യുവാവിനെയാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം പോയത്.

പേര് വിസ്മയ എന്നാണെന്നും അവിവാഹിതയാണെന്നുമാണ് കുട്ടി കാമുകനെ ധരിപ്പിച്ചത്. തന്റെ വിവാഹം വീട്ടുകാർ വേറേ ആളുമായി ഉറപ്പിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാമുകനോടൊപ്പം ഒരാഴ്ച മുമ്പ് നാടുവിട്ടത്.

ഷീജയെ കാണാത്തതിനാൽ ഭർത്തൃവീട്ടുകാരുടെ പരാതിയെ തുടർന്ന് പഴയന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീജയെ കണ്ടെത്തിയത്.

Advertisement