പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കിൽ എനിക്ക് എന്റെ കാര്യം നടക്കൂല, ഞാനില്ലെങ്കിൽ നിങ്ങൾക്കും: ദിയ സനയുടെ കുറിപ്പ് വൈറൽ

222

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ദിയ സന. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. പ്രതികരിക്കുന്നതിലും പലപ്പോഴും യാതൊരു മടിയും ദിയ കാണിക്കാറില്ല.

പലപ്പോഴും തന്റേതായ നിലപാടുകൾ വിളിച്ചു പറയാൻ ദിയ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഫേസ്ബുക്കിൽ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പബ്ലിക്കായി മോശമായി കമന്റിടുന്നവർ ഇൻബോക്സിൽ വന്ന് ഒലിപ്പിക്കുന്നതിനെ കുറിച്ചാണ് ദിയ സനയുടെ കുറിപ്പ്.

Advertisements

ഞാൻ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങൾ ഒക്കെ പുരുഷന്മാരോടാണ്. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തിൽ ഞാൻ ഒന്നും പറയില്ല. അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കിൽ എനിക്ക് എന്റെ കാര്യം നടക്കൂല എന്നാണ് ദിയ സന ഫേസ്ബുക്കിൽ കുറിക്കുന്നത്.

ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപം ഇങ്ങനെ:

ഓരോരുത്തർ വന്നിട്ട് നീ അങ്ങനത്തവളല്ലേ ഇങ്ങനത്തവളല്ലേ എന്നൊക്കെ പറഞ്ഞ് തോന്നിയാൽ തെറിവരെ വിളിച്ച് പബ്ലിക് കമന്റിടും. ഇൻബോക്സിൽ വന്നിട്ട് ചേച്ചി ഐ ആം ബിഗ്ഗ് ഫാൻ ഓഫ് യൂ.. നിങ്ങളുടെ ധൈര്യം സമ്മതിച്ചു എന്നൊക്കെ.

പത്തുപേര് കാണക്കെ പെണ്ണാണെങ്കിൽ നല്ല ഒന്നാന്തരം അവരാതം വിളിക്കണം രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്. ഞാൻ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങൾ ഒക്കെ പുരുഷന്മാരോടാണ്.

അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തിൽ ഞാൻ ഒന്നും പറയില്ല. അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കിൽ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കിൽ നിങ്ങൾക്കും എന്നായിരുന്നു ദിയ കുറിച്ചത്.

Advertisement