‘മുപ്പത്തിയാറ് ദിവസം കാരാഗൃഹത്തിൽ കഴിഞ്ഞിട്ടും താൻ തെറ്റ് ചെയ്തിട്ടില്ലെന്നതിൽ ഉറച്ചുനിന്ന പതിനെട്ടുകാരൻ; അവന്റെ ചങ്കുറപ്പാണ് ഡിഎൻഎ ടെസ്റ്റ് നടപടികൾ വേഗത്തിലാക്കിയത്’: കുറിപ്പ് വൈറൽ

949

‘മുപ്പത്തിയാറ് ദിവസം കാരാഗൃഹത്തിൽ കഴിഞ്ഞിട്ടും താൻ തെറ്റ് ചെയ്തിട്ടില്ലെന്നതിൽ ഉറച്ചുനിന്ന പതിനെട്ടുകാരന്റെ ചങ്കുറപ്പാണത്രേ ഡിഎൻഎ ടെസ്റ്റ് നടപടികൾ വേഗത്തിലാക്കിയത്. രാത്രി വീട്ടിൽ ചെന്ന് കൂട്ടിക്കൊണ്ടു പോകും വഴി ശ്രീനാഥിന്റെ തന്നെ വാക്കുകളിൽ ‘റേഡിയോ തുറന്നത് പോലെ’ തെറി പറഞ്ഞ് കൊണ്ടിരുന്ന കോൺസ്റ്റബിളും ചെവിടടച്ച് തല്ലിയ സാറൻമാരുമൊക്കെ ഒരു പതിനെട്ടുകാരനുമായി ഇങ്ങനെ ഇടപെടണമെന്നാണോ പഠിച്ചിരിക്കുന്നത്? ഒരു മാസത്തിലധികം ആ കുട്ടി കടന്നുപോയ ട്രോമ എന്ത് മാത്രം വലുതായിരിക്കും.!’ മലപ്പുറം പോക്‌സോ കേസ് വിഷയത്തിൽ ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധേയമാവുകുന്നത്.

ഡോ. ഷിംന അസീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

Advertisements

ശ്രീനാഥ് ഇപ്പോൾ നമ്മുടെയെല്ലാം മുന്നിൽ നെഞ്ചുംവിരിച്ച് തന്നെ നിൽക്കുകയാണ്. പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് പറഞ്ഞ് പരാതി നൽകിയ പ്രായപൂർത്തിയാകാത്ത വാദി പറഞ്ഞത് തെറ്റാണെന്ന് ഡിഎൻഎ ടെസ്റ്റ് വഴി തെളിഞ്ഞിരിക്കുന്നു. കോടതി സ്വന്തം ജാമ്യത്തിലാണ് ഇന്ന് ശ്രീനാഥിനെ പുറത്ത് വിട്ടത്.

ഇനി കേസ് എന്താകുമെന്നോ എങ്ങോട്ട് പോകുമെന്നോ അറിയില്ല. മുപ്പത്തിയാറ് ദിവസം കാരാഗൃഹത്തിൽ കഴിഞ്ഞിട്ടും താൻ തെറ്റ് ചെയ്തിട്ടില്ലെന്നതിൽ ഉറച്ച് നിന്ന പതിനെട്ടുകാരന്റെ ചങ്കുറപ്പാണത്രേ ഡിഎൻഎ ടെസ്റ്റ് നടപടികൾ വേഗത്തിലാക്കിയത്. രാത്രി വീട്ടിൽ ചെന്ന് കൂട്ടിക്കൊണ്ടു പോകും വഴി ശ്രീനാഥിന്റെ തന്നെ വാക്കുകളിൽ ‘റേഡിയോ തുറന്നത് പോലെ’ തെറി പറഞ്ഞ് കൊണ്ടിരുന്ന കോൺസ്റ്റബിളും ചെവിടടച്ച് തല്ലിയ സാറൻമാരുമൊക്കെ ഒരു പതിനെട്ടുകാരനുമായി ഇങ്ങനെ ഇടപെടണമെന്നാണോ പഠിച്ചിരിക്കുന്നത് ? ഒരു മാസത്തിലധികം ആ കുട്ടി കടന്ന് പോയ ട്രോമ എന്ത് മാത്രം വലുതായിരിക്കും !

നിയമങ്ങൾ ചിലപ്പോഴെങ്കിലും പെണ്ണുങ്ങളുടെ ഭാഗത്തുനിന്നും ദുരുപയോഗം ചെയ്യപ്പെടുന്നത് ശരി വെക്കാനാകില്ല. ഇത് മുതലെടുക്കാൻ പ്രായമെത്തിയവരും അല്ലാത്തവരും മുന്നിലുണ്ട്. ലിംഗഭേദമന്യേ മുൻവിധികളില്ലാതെ എല്ലാവർക്കും ലഭിക്കേണ്ടതാണ് നീതി.

ഒരു ആയുസ്സിൽ നേരിടാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൂടെയാണ് ആ കുടുംബം കടന്ന് പോയത്. അവർക്കുണ്ടായ അഭിമാനക്ഷതത്തിന് ഉത്തരം ആരോപണങ്ങളുന്നയിച്ചവർ തന്നെ നൽകണം. ശ്രീനാഥിന്റെ പേരും മുഖവും പോക്സോ പോലുള്ള വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്കുള്ള ഓർമ്മപ്പെടുത്തലാവണം.

പ്രിയപ്പെട്ട ശ്രീനാഥ് എത്രയും വേഗം സ്വതന്ത്ര്യജീവിതത്തിലേക്ക് തിരിച്ച് വരട്ടെ. എല്ലാ സന്തോഷങ്ങളും നന്മയും ആ കുടുംബത്തിനുണ്ടാകട്ടെ. ഒപ്പം, നിയമം പാലിക്കേണ്ടവർ ആ പണി ‘മാത്രം’ ചെയ്യുന്നവരുമാകട്ടെ. എന്നും ഷിംന കൂട്ടി ചേർത്തു.

Advertisement