കുഞ്ഞിനെ ഉപേക്ഷിച്ച് ചേച്ചിയുടെ ഭർത്താവിനൊപ്പം പോയതല്ല ; തട്ടിക്കൊണ്ടുപോയതാണെന്ന് വെളിപ്പെടുത്തി യുവതി

427

ചേച്ചിയുടെ ഭർത്താവിനെയും തട്ടിയെടുത്ത് അനുജത്തി ഒളിച്ചോടി എന്ന സംഭവത്തിൽ നിർണ്ണായക വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകിൽ ലക്ഷ്മി നിവാസിൽ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ, ഇവരുടെ സഹോദരീ ഭർത്താവ് സനിജിത്തിനൊപ്പമാണ് ഒളിച്ചോടിയത്. സഹോദരീഭർത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും ആണ് യുവതി ഇപ്പോൾ പറയുന്നത്.

കഴിഞ്ഞമാസം 22ന് ആണ് മധുരയിൽ നിന്നും ഇരുവരെയും പിടികൂടിയത്. തുടർന്ന് കേസിൽ റിമാൻഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലിൽനിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ പുനരന്വേഷണം നടത്താൻ പോലീസ് ഒരുങ്ങുന്നത്.

Advertisements

Read more

ആദ്യ ഭർത്താവ് അപ്രതീക്ഷിതമായി വിട്ട് പിരിഞ്ഞു, തുടർന്ന് സംവിധായകനെ വിവാഹം കഴിച്ചു, ഇപ്പോൾ കൂട്ട് സ്വന്തം മകളും രണ്ടാം ഭർത്താവിന്റെ മകനും: നടി വിനയ പ്രസാദിന്റെ ജീവിത കഥ

കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം ഒളിച്ചോടിയതല്ലെന്നും സഹോദരീഭർത്താവ് തട്ടിക്കൊണ്ടുപോയതാണെന്നുമാണ് യുവതിയുടെ പുതിയ മൊഴി. പരാതിപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തിരുവനന്തപുരത്ത് ഹോട്ടലിൽവച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായും നഗ്‌നദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്.

Read more

വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്ത എല്ലാവർക്കും ഉണ്ടാണം ; വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ ശ്രദ്ധ നേടി സ്വാസികയുടെ വാക്കുകൾ

സഹോദരീഭർത്താവിനെ ഭയന്നാണ് മധുരയിൽനിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നത്. എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.

Advertisement