കിഡ്‌നി നൽകാൻ ഞാൻ തയ്യാറാണ്, ഓപ്പറേഷൻ ചെയ്യാൻ ഉള്ള കാശ് കയ്യിൽ ഇല്ല ; മകളുടെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി ‘സാറാസ്’ സിനിമയിലെ അമ്മായി

49

സാറാസ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ച നടി വിമല മകളുടെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്. ജൂലൈ അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. ഒരുപാട് പേരാണ് ചിത്രത്തിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്.

എറണാകുളം തേവര സ്വദേശിയാണ് വിമല. മകളുടെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് നടിക്ക് ആവശ്യമുള്ളത്. രണ്ടു പെൺമക്കളുള്ള വിമലയുടെ ഭർത്താവ് നാരായണൻ വർഷങ്ങൾക്കുമുമ്പ് മരിച്ചതാണ്. പിന്നീട് പറക്കമുറ്റാത്ത കുട്ടികളെ വളർത്താൻ വിമല കുറേയധികം കഷ്ടപ്പെട്ടു.വീട്ടിൽ അച്ചാറുകൾ ഉണ്ടാക്കി കൊണ്ടു നടന്നു വിറ്റു. തേയിലക്കമ്പനിയിൽ പണിക്കു പോയി. അങ്ങനെ പല ജോലികൾ. താമസിച്ചിരുന്ന വീട് വരെ വിറ്റിട്ടാണ് രണ്ടു മക്കളെയും വിമല വളർത്തിയതും വിവാഹം കഴിപ്പിച്ചതും. വിനിതയാണ് ഇളയ മകൾ.

Advertisements

ഇതിനിടെ ഒരു സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ഓഫിസിൽ ജോലിക്കു പോകാൻ തുടങ്ങി. അവിടെ നിന്നാണ് ഡബ്ബിങ്ങിലേക്കും അഭിനയത്തിലേക്കുമെത്തുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഉൾപ്പടെയുള്ള മലയാളം സിനിമകളിലും രണ്ട് തമിഴ് സിനിമയിലും അഭിനയിച്ചു. ചെറു വേഷങ്ങളായതിനാൽ വലിയ പ്രതിഫലം ലഭിക്കില്ല. പരമാവധി കിട്ടിയിട്ടുള്ളത് ഒരു സിനിമയ്ക്ക് 7000 രൂപയാണ്.

Read More

പെണ്ണുകെട്ടി പ്രതിഷേധം! മുകളിൽ കോട്ടും താഴെ ലുങ്കിയും ഉടുത്ത് വരൻ

നടി അഭിനയിച്ച സിനിമ റിലീസ് ചെയ്തിട്ടും ഇതുവരെ സ്വന്തം ചിത്രം കാണാൻ പോലും വിമലയ്ക്ക് സാധിച്ചിട്ടില്ല. ”മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിലും വിമല അഭിനയിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒരു സംഘടനയുടെയും ഭാഗമല്ല വിമല.

വിമലയുടെ മകൾക്ക് കിഡ്‌നി രോഗം ബാധിച്ചിട്ട് ഇപ്പോൾ ആറു വർഷങ്ങളായി. ഡയാലിസിസ് ചെയ്യാനുള്ള പണം പോലും ഇപ്പോൾ അവരുടെ കയ്യിൽ ഇല്ല. തുടർ ചികിത്സയ്ക്കായി കിഡ്‌നി മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.

Read More

സീരിയലുകളിൽ അഭിനയിച്ച് കിട്ടിയ പണം കൊണ്ടാണ് വീട് വാങ്ങിയത്, അതുകൊണ്ടാണ് വീടിന് ആ പേരു നൽകിയത്: കൃഷ്ണകുമാർ

കിഡ്‌നി നൽകാൻ വിമല തയ്യാറാണെങ്കിലും ഓപ്പറേഷൻ ചെയ്യാൻ ഉള്ള കാശ് ഇവരുടെ കയ്യിൽ ഇല്ല. മറ്റു മാർഗങ്ങൾ ഒന്നും ഇല്ല എന്നും എല്ലാവരും ദയവുചെയ്ത് സഹായിക്കണമെന്ന് വിമല അഭ്യർത്ഥിച്ചു.

VIMALA NARAYANAN
ACCOUNT NUMBER: 67255098984.
IFSC CODE: SBIN0016860
SBI BANK PERUMPILLY NJARAKKAL.
GOOGLE PAY: 9995299315

Advertisement