പൊലീസ് ജീപ്പിന് മുൻപിൽ ഐസ്‌ക്രീം നുണയുന്ന നാടോടി സംഘത്തിലെ കുഞ്ഞുങ്ങൾ, വൈറൽ ചിത്രത്തിന് പിന്നിലെ സംഭവം ഇങ്ങനെ

15

പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പിന് മുൻപിൽ ഐസ്‌ക്രീമും നുണഞ്ഞു നിൽക്കുന്ന നാടോടി കുട്ടികളുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു.

വിശപ്പിന്റെ വിളിയല്ലേ സാറേ എന്ന് ആരോ തലക്കെട്ട് നൽകിയ ഈ ചിത്രം വ്യാപകമായാണ് പ്രചരിക്കുന്നത്.

Advertisements

പൊലീസ് ജീപ്പിന് മുന്നിൽ കളിക്കാൻ വന്നിരുന്ന കുഞ്ഞുങ്ങളും അവരെ നോക്കി നിൽക്കുന്ന പൊലീസുകാരനുമാണ് ഈ ചിത്രത്തിന് ജീവൻ നൽകുന്നത്.

വാഹനത്തിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പൊലീസുകാരൻ തന്നെയാണ് ഐസ്‌ക്രീം വാങ്ങിക്കൊടുത്തതെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ വ്യക്തമാക്കുന്നു

നൻമ നിറഞ്ഞ പൊലീസുകാരനും ജീപ്പിന് മുന്നിൽ കളിക്കാനെത്തിയ ഈ കുഞ്ഞുങ്ങളും ആരുടെയും മനസ് നിറയ്ക്കുന്നതാണ്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ജീപ്പ് പാർക്ക് ചെയ്ത് പോയ ശേഷം മടങ്ങി വരുമ്‌ബോഴാണ് ജീപ്പിന് മുന്നിൽ മൂന്നു കുഞ്ഞുങ്ങളെ കണ്ടത്.

ഇതോടെ സമീപത്തെ കടയിൽ നിന്നും മൂന്നുപേർക്കും ഇദ്ദേഹം ഐസ്‌ക്രീം വാങ്ങിക്കൊടുക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ചിത്രം ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്. നൻമയുടെ ഈ പൊലീസുകാരനും അഭിനന്ദനം ഏറെയാണ്.

Advertisement