ഒരേസമയം ഭർത്താവും കാമുകനുമായി ശാരീരിക ബന്ധം, കാമുകന് സമ്മാനിച്ചിരുന്നത് 150 പവൻ സ്വർണവും ഒരു ബൈക്കും: നീതുവിന്റെ വഴിവിട്ട ജീവിതം ഇങ്ങനെ

1794

നവജാത ശിശുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ നീതുവിനെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വഴിവിട്ട ജീവിതമാണ് യുവതി നയിച്ചിരുന്നത് എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കോട്ടയം തിരുവൻവണ്ടൂർ സ്വദേശിയായ നീതു താമസിച്ചിരുന്നത് കളമശ്ശേരിയിൽ വടകയ്ക്ക് എടുത്ത ഫ്ളാറ്റിലായിരുന്നു. പലപ്പോഴായി ഫ്ളാറ്റിൽ പല പുരുഷന്മാരുടെ വരവും പോക്കും ഉണ്ടായതോടെ സമീപത്തെ ഫ്ളാറ്റിൽ താമസിക്കുന്നവർ എതിർപ്പുമായി രംഗത്തെത്തി.

Advertisements

ഇതോടെ നീതും താമസം വാടക വീട്ടിലേക്ക് മാറ്റി. ഇതിനിടെ ടിക് ടോക് വഴിയാണ് കാമുകനായ ഇബ്രാഹിം ബാദുഷയെ നീതു പരിചയപ്പെടുന്നത്. പ്രവാസിയായ ഭർത്താവ് സുധീഷും ബന്ധുക്കളും നീതുവിന്റെ വഴിവിട്ട ജീവിതത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല.

ജോലി ആവശ്യത്തിനായി എറണാകുളത്ത് താമസിക്കുന്നു എന്നാണ് നീതു ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. ഭർത്താവ് നാട്ടിലെത്തുന്ന വിവരം കാമുകനെയും നീതു അറിയിച്ചിരുന്നില്ല. അമ്മയെയും അച്ഛനെയും കാണാൻ പോകുന്നു എന്ന് പറഞ്ഞാണ് നീതു നാട്ടിലേക്ക് പോയിരുന്നത്.

ഒരേസമയം ഭർത്താവുമായും കാമുകനുമായും ശാരീരിക ബന്ധം പുലർത്തിയ നീതു കാമുകന് സമ്മാനിച്ചിരുന്നത് 150 പവൻ സ്വർണവും ഒരു ബൈക്കുമാണ്. ഭർത്താവ് വിദേശത്ത് കിടന്ന് ചോര നീരാക്കി സമ്പാദിച്ച് നാട്ടിലേക്ക് അയച്ച് കൊടുത്തിരുന്ന പണം ദൂർത്തടിച്ച് കാമുകനുമായി ഉല്ലസിക്കുകയായിരുന്നു നീതു.

Also Read
എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം, സത്യം തെളിയുന്ന കാലം വരെ ജീവനുണ്ടാവണം എന്നാണ് പ്രാർത്ഥന: വനിതാ അഭിമുഖത്തിൽ ദിലീപും കാവ്യയും പറഞ്ഞത്

ഇതിനിടെ യുവതി ഗർഭിണിയാവുകയും ഗർഭം അലസുകയും ചെയ്തു. ഇതോടെ ഒരു നവജാത ശിശുവിനെ കണ്ടെത്തി കാമുകന് മുന്നിൽ തന്റെ കുഞ്ഞെന്ന് പറഞ്ഞ് അവതരിപ്പിച്ച് കാമുകനൊപ്പം കഴിയുകയായിരുന്നു നീതു ലക്ഷ്യം വെച്ചത്. ഇതിനായി കോട്ടയം മെഡിക്കൽ കോളജിന്റെ സമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കഴിഞ്ഞ് ദിവസം നഴ്സ് എന്ന വ്യാജേന് നീതു, ഇടുക്കി സ്വദേശിനി അശ്വതിയുടെ അടുത്ത് വരുന്നത്.

അതിന് ശേഷം കുഞ്ഞിന്റെ കേസ് ഷീറ്റ് പരിശോധിച്ചു. പിന്നീട് കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് മഞ്ഞനിറം കൂടുതലാണെന്നും കുഞ്ഞുകൾക്കുള്ള ഐസിയുവിലേക്ക് മാറ്റണമെന്നും അശ്വതിയോട് പറഞ്ഞു. കുഞ്ഞിന് ഇപ്പോൾ തന്നെ വയറുനിറച്ച് പാൽ കൊടുക്കാനും നീതു നിർദ്ദേശിച്ചു.

Also Read
ഓമനത്തമുള്ള മാമാട്ടിയെ മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളൂ; വനിതയിലെ ദിലീപിന്റെ കുടുംബ ചിത്രത്തെ പിന്തുണച്ച് സാന്ദ്ര തോമസ്

ഒന്നോ രണ്ടോ മണിക്കൂർ ഐസിയുവിൽ കിടത്തിയിട്ട് തിരികെ കൊണ്ടുവരാം എന്ന് പറഞ്ഞാണ് നീതു കുഞ്ഞിനെ കൊണ്ടുപോയത്. എന്നാൽ, ഐസിയു ഭാഗത്തേക്ക് പോകാതെ കുഞ്ഞുമായി പടിയിറങ്ങി താഴേക്ക് പോയതോടെ അശ്വതിക്ക് സംശയം തോന്നുകയും മറ്റ് നഴ്സുമാരോടും സെക്യൂരിറ്റി ജീവനക്കാരോടും വിവരം പറയുകയുമായിരുന്നു.

Advertisement