ദോശ, ടോസ്റ്റഡ് ബ്രഡ്, ചീസ് മുട്ട, ഓറഞ്ച്; കേരളത്തിലെ സർക്കാർ ആശുപത്രി ഐസൊലേഷനിൽ നൽകുന്നത് ഇഷ്ടഭക്ഷണം

14

കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ കഴിയുന്നവർക്ക് നൽകുന്നത് മികച്ച ഭക്ഷണം. നിരീക്ഷണത്തിൽ കഴിയുന്നവർക്കു നൽകുന്ന ഭക്ഷണത്തിന്റെ മെനു ജില്ലാ ഇൻഫോർമേഷൻ ഓഫീസർ പ്രസിദ്ധീകരിച്ചു.

മലയാളികൾക്കും വിദേശികൾക്കും പ്രത്യേക ഭക്ഷണക്രമമാണ് ഒരുക്കിയിരിക്കുന്നത്. മലയാളികൾക്കു ദോശ, സാമ്പാർ, രണ്ടു മുട്ട, രണ്ടു ഓറഞ്ച്, ചായ, മിനറൽ വാട്ടർ എന്നിവ അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രാവിലെ ഏഴരയ്ക്കാണ് അത്.

Advertisements

പത്തരയ്ക്കു വീണ്ടും ജ്യൂസ് നൽകും. വിദേശികൾക്കു സൂപ്പും പഴങ്ങളും അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രണ്ടു പുഴുങ്ങിയ മുട്ടയും ഒപ്പമുണ്ട്. 11 മണിക്കു പൈനാപ്പിൾ ജ്യൂസ്. ഉച്ചയ്ക്കു 12 മണിക്കു ചപ്പാത്തി, ചോറ്, മീൻ വറുത്തത്, തോരൻ, തൈര്, മിനറൽ വാട്ടർ എന്നിവയാണ് മലയാളികൾക്കു നൽകുന്നത്.

ടോസ്റ്റഡ് ബ്രഡ്, ചീസ്, പഴങ്ങൾ എന്നിവയാണ് വിദേശികൾക്കു നൽകുന്നത്. മലയാളികൾക്കു വൈകിട്ട് ചായക്കൊപ്പം പലഹാരവും നൽകും. ജ്യൂസാണ് വിദേശികൾക്ക്. രാത്രിയിൽ അപ്പത്തിനൊപ്പം വെജിറ്റബിൾ കറിയും രണ്ടു ഏത്തപ്പഴവുമാണ് മലയാളികളുടെ ഭക്ഷണം.

വിദേശികൾക്ക് ടോസ്റ്റഡ് ബ്രഡും സ്‌ക്രാമ്പിൾഡ് മുട്ടയും പഴങ്ങളും. കുട്ടികൾക്കു പാലും നൽകും. ഭക്ഷണക്രമത്തെ പ്രകീർത്തിച്ചു കൊണ്ടു നിരവധി പേർ സമൂഹമാധ്യമങ്ങളിൽ എത്തുകയും ചെയ്തു.

Advertisement