പുഴയിൽ മുങ്ങിതാഴ്ന്ന അഞ്ച് പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച് രണ്ട് കുട്ടികൾ, അവിശ്വസനീയം: ദൈവമാണ് മക്കളെ എത്തിച്ചതെന്ന് രക്ഷപെട്ടവർ

90

കോഴിക്കോട്: നാദാപുരത്ത് പുഴയിൽ മുങ്ങിതാഴ്ന്ന അഞ്ച് പേരുടെ ജീവൻ അതി സാഹസികമായി രക്ഷപെടുത്തിയത് 15ഉം 14ഉം രണ്ട് കുട്ടികൾ. അവിശ്വസനീയമായ സംഭവളാണ് കഴിഞ്ഞ ദിവസം വെള്ളിയോട് നടനത്ത്.

നാദാപുരം വെള്ളിയോട് ഗവഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനായി ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർ മുങ്ങി താഴ്ന്നു. മരണത്തെ മുഖാമുഖം കണ്ടു. കൂട്ട ദുരന്തത്തിൽ നിന്നും ഈ അഞ്ച് പേരുടെയും ജീവൻ രക്ഷിച്ചത് രണ്ട് വിദ്യാർത്ഥികൾ ആയിരുന്നു.

Advertisements

സഹാസികമായിട്ടായിരുന്നു വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി താഴ്ന്നവരെ രക്ഷിച്ചത്. വാണിമേൽ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും സുബൈദയുടെയും മകൻ കല്ലാച്ചി ഹൈടെക് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി മുഹൈമിൻ (15), വയലിൽ മൊയ്തുവിന്റെയും അസ്മയുടെയും മകൻ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ഷാമിൽ (14) എന്നീ കുട്ടികളാണ് മറ്റൊന്നും ചിന്തിക്കാതെ അതി സാഹസികമായി അമ്മയും മകനും അടക്കമുള്ള അഞ്ച് പേരെ രക്ഷിച്ചത്.

സംഭവം ഇങ്ങനെ:

പരപ്പുപാറയിലെ വ്യാപാരി കൂട്ടായിച്ചാലിൽ സുരേന്ദ്രന്റെ മകൾ ബിൻഷി(22), സുരേന്ദ്രന്റെ സഹോദരി സൗമിനിയുടെ മകൾ ബെംഗളൂരുവിൽ നിന്നെത്തിയ സജിത(36), ഇവരുടെ മകൻ സിഥുൻ(13), മറ്റൊരു സഹോദരി കല്ലുനിര സ്വദേശി ഷീജയുടെ മക്കളായ ആശിലി(23), അഥുൻ(15) എന്നിവരാണ് പുഴയിൽ മുങ്ങി താഴ്ന്നത്.

സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനം കഴിഞ്ഞ് പുഴയിൽ കൈ കാലുകൾ കഴുകാൻ ആയി പോയ മുഹൈമിനും ഷാമിലും ബഹളം കേട്ടാണ് മുങ്ങിത്താഴുകയായിരുന്നവരുടെ അടുത്തേക്ക് എത്തിയത്.
കുട്ടികൾ ആദ്യം കരുതിയത് ഇവർ വെള്ളത്തിൽ മുങ്ങി കളിക്കുകയായിരുന്നു എന്നാണ്.

എന്നാൽ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ളല മുറവിളി കേട്ടതും ഇരുവരും പുഴയിലേക്ക് എടുത്തുചാടി. മുങ്ങി താഴ്ന്നവരെ രക്ഷപ്പെടുത്തി. ദൈവമാണ് ഈ മക്കളെ പുഴയിൽ എത്തിച്ചത്. അല്ലെങ്കിൽ ഞങ്ങൾ 5 പേരും മുങ്ങി മരിക്കുമായിരുന്നു. രക്ഷപ്പെട്ടവരുടെ കൂട്ടത്തിലെ മുതിർന്ന അംഗമായ സജിത പറഞ്ഞു.

ഏതായാലും അതി സാഹസികമായി 5 ജീവനുകൾ രക്ഷിച്ച കുട്ടികൾ ഇപ്പോൾ നാട്ടിലെ ഹീറോകൾ ആണ്. ഇരുവരേയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സഹപാഠികളും അധ്യാപകരും നാട്ടുകാരും.

Advertisement