വാഹനാപകടത്തില്‍ വയലനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതര പരിക്ക്; മകള്‍ മരിച്ചു

35

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി_2) മരിച്ചു. ബാലാഭാസ്‌ക്കര്‍ ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അര്‍ജുനന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മൂന്ന് പേര്‍ക്കും ഗുരുതര പരിക്കേറ്റു.

Advertisements

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. ബാലഭാസ്‌കര്‍, ഭാര്യ, രണ്ടു വയസ്സുകാരിയായ മകള്‍, ബന്ധു എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്‌.

തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.

വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെയാണ് അപകടം.

ബാലഭാസ്‌കറെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Advertisement