ശബരിമല വിഷയത്തില്‍ നിലപാട് തുറന്നുപറഞ്ഞ് നടന്‍ അജു വര്‍ഗീസ്

15

തിരുവനന്തപുരം; ശബരിമല വിഷയത്തില്‍ നിലപാട് തുറന്നുപറഞ്ഞ് നടന്‍ അജു വര്‍ഗീസ്. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജുവിന്‍റെ നിലപാട്.

Advertisements

വിശ്വാസവും ഭരണഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച്‌ വിലയിരുത്തേണ്ട കാര്യമല്ലെന്ന് അജു വര്‍ഗീസ് അഭിപ്രായപ്പെടുന്നു. അഭിമുഖത്തില്‍ ശബരിമല സംബന്ധിച്ച്‌ അജു പറയുന്നത് ഇങ്ങനെ..

അജു വര്‍ഗീസിന്റെ വാക്കുകള്‍

ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവര്‍ത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തില്‍ എനിക്ക് കാര്യമായ അറിവില്ല.

പത്രമാദ്ധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസതതിന്റെ കൂടെയാണെന്നാണ് സിനിമാ രംഗത്തുള്ള ചില വ്യക്തികളുടെ ഇന്റര്‍വ്യൂ ഞാന്‍ കണ്ടു.

അവരെല്ലാം പറയുന്നത് ഞങ്ങള്‍ ശബരിമലയില്‍ പോകില്ലെന്നാണ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച്‌ വിലയിരുത്തേണ്ട കാര്യമല്ല.

പിന്നെ ഇതിലൂടെ ചില രാഷ്‌ട്രീയ മുതലെടുപ്പും നടക്കുന്നുണ്ട്.ഫെബ്രുവരി ലക്കം ഫ്ളാഷ് മൂവീസില്‍ അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാം.

Advertisement