സിനിമാ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ തന്നെ ഉപയോഗിച്ചു: നടി അശ്വതി ബാബുവിന്റെ ഞെട്ടിക്കുന്ന മൊഴി

92

കൊച്ചി: സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖരുമായി തനിക്ക് ബന്ധമുണ്ടെന്നും പലരും തന്നെ തന്നെ ദുരുപയോഗപ്പെടുത്തിയെന്നും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന്റെ മൊഴി.

എന്നാല്‍ നടിയുടെ മൊഴി മുഖവിലയ്ക്കെടുക്കാത്ത പൊലീസ് സെക്സ് റാക്കറ്റ് സംബന്ധിച്ച കേസുകള്‍ അന്വേഷിക്കാതെ ഉപേക്ഷിച്ചു.

Advertisements

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലൈംഗിക കേസുകള്‍ കോടതിയിലെത്തുന്നതോടെ നിലനില്‍ക്കില്ലെന്ന അടിസ്ഥാനത്തിലാണ് കേസ് ഉപേക്ഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അതേസമയം ലഹരിമരുന്ന് കേസ് കൂടുതല്‍ ഊര്‍ജിതമാക്കി അന്വേഷിക്കാനും തീരുമാനിച്ചു. ലഹരിമരുന്ന് കേസില്‍ നടിയുടെ ഗോവന്‍ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗോവയില്‍ വെച്ച്‌ കണ്ടുമുട്ടിയ ബംഗളുരു സ്വദേശിയാണ് കൊച്ചിയില്‍ ലഹരി മരുന്നു പാര്‍ട്ടി സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നത്.

പ്രായപൂര്‍ത്തി ആകും മുമ്ബ് ശാരീരികമായി ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നതായി ഇവര്‍ പൊലീസിനോടു പറഞ്ഞിരുന്നു.

നിലവില്‍ നടിയുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോണ്‍ സന്ദേശങ്ങളില്‍ നിന്നാണ് സിനിമ മേഖലയില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

Advertisement