ശബരിമലയില്‍ പോകുന്നതിനെ കുറിച്ച് നടി ഭാമയുടെ വെളിപ്പെടുത്തല്‍

28

കൊച്ചി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി നടി ഭാമ. കോടതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും ക്ഷേത്രാചാരങ്ങളെ മറികടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി പറഞ്ഞു. നടി നവ്യാ നായരും രഞ്ജിനിയും ആചാരങ്ങള്‍ പിന്തുടരുമെന്ന് അറിയിച്ചു.

Advertisements

ഭാമയുടെ വാക്കുകള്‍:

ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങള്‍ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല.സുപ്രീംകോടതിയെ ബഹുമാനിക്കുന്നു.പക്ഷെ, വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാന്‍ തീരെ കഴിയുന്നില്ല. കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല!

ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, കാലാകാലങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്നതാണ്. ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കില്ലായെന്നുള്ളത്. ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മില്‍ വ്യത്യാസവുമുണ്ട്! സംസ്‌കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യ !

‘കാലങ്ങളായി പഴക്കമുള്ള, ആര്‍ക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന ‘ക്ഷേത്രാചാരങ്ങളെ’ ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ’ എന്ന ചിന്തയില്‍ നിന്നുമാണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി യോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ. വ്യക്തിപരമായി പറഞ്ഞാല്‍, ഇനിയും ഒരുപാടു വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാന്‍ ഭാഗ്യം ലഭിക്കുകയാണെങ്കില്‍ ,ക്ഷേത്രാചാരത്തില്‍ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാന്‍ കാത്തിരിക്കും!!! എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം

നവ്യാ നായര്‍

ഒരു വ്യക്തി എന്ന നിലയില്‍ കോടതി വിധിയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്. എന്നാല്‍ ഞാന്‍ പഴയ ആചാരങ്ങളെ മാത്രമേ പിന്തുടരുകയുള്ളൂ.

രഞ്ജിനി

ഹൈന്ദവതയുടെ കറുത്ത ദിനമാണിന്ന്. ലിംഗസമത്വത്തിന്റ പേരും പറഞ്ഞ് പാരമ്പര്യത്തേയും സംസ്‌ക്കാരത്തെയും നശിപ്പിക്കുകയാണ്. ഈ വിധി തിരുത്താന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. അയ്യപ്പന്റെ ബ്രഹ്മചര്യവ്രതം കാത്തുസൂക്ഷിക്കാന്‍ ആരെല്ലാം എന്നോട് ഒപ്പമുണ്ടാകും.

Advertisement