കൊച്ചി: കൊച്ചിയില്‍ തെന്നിന്ത്യന്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് നടന്‍ ദിലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്. ഇത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
അന്വേഷണ ഏജന്‍സിയെ മാറ്റണം എന്ന് പറയാന്‍ പ്രതിക്ക് അവകാശം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കത്ത് നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു.വിചാരണ വൈകിപ്പിക്കാനും ഇരയെ ബുദ്ധിമുട്ടിക്കാനുമാണ് ദിലീപിന്റെ ഹര്‍ജി. സിബിഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
Advertisements
  
  
Advertisement 
  
         
            