വീരമൃത്യു വരിച്ച മലയാളി ജവാന്റെ കുടുംബത്തെ ഏറ്റെടുത്ത് പിണറായി സര്‍ക്കാര്‍, 25 ലക്ഷം രൂപയും വീടും നല്‍കും, ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തും, മക്കളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും

23

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ താത്കാലിക ജോലി സ്ഥിരപ്പെടുത്തും.

Advertisements

ഷീനയെ പൂക്കോട് വെറ്റിനററി സര്‍വകലാശാലയിലെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതിനാണ് തീരുമാനമായിരിക്കുന്നത്.

മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കുടുംബത്തിന് വീട് വെച്ച് നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

നേരത്തെ കശ്മീരിലെ പുല്‍വാമയിലുണ്ടായ തീവ്രവാദിയാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ ശേഷം സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചേക്കും.വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ഷീനയിപ്പോള്‍.

ഇതിന് പുറമേ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വസന്തകുമാറിന്റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Advertisement