മീനാക്ഷിയുടെ അനുജത്തിയുടെ നൂലുകെട്ട് ചടങ്ങില്‍ മഞ്ജു വാര്യരും?

47

ദിലീപിന്റെയും കാവ്യ മാധവന്റെയും ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞതിഥി എത്തിയപ്പോള്‍ മഞ്ജുവാര്യര്‍ ദിലീപിനെ അഭിനന്ദിച്ചുവെന്ന് ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Advertisements

അതിന് പിന്നാലെ തന്നെ കുഞ്ഞിന്റെ നൂലുകെട്ടിനായി ദിലീപ് മഞ്ജു വാര്യരെ ക്ഷണിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ഈ വാര്‍ത്ത പ്രചരിച്ചത്. കാവ്യയും ദിലീപും നൂലുകെട്ടിനായി മഞ്ജു വാര്യരെ ക്ഷണിച്ചുവെന്നാണ് വീഡിയോയില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലാകുകയും ചെയ്‌തിട്ടുണ്ട്. മഞ്ജു വാര്യരുമായി ഇപ്പോഴും സൗഹൃദത്തിലാണെന്നും താരത്തെ ചടങ്ങിലേക്ക് വിളിച്ചതായി അടുത്തിടെ ദിലീപ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു എന്നാണ് വീഡിയോയില്‍ പറയുന്നത്.

എന്നാല്‍ അത്തരത്തിലൊരു അഭിമുഖവും ഇതുവരെ പുറത്തുവന്നിട്ടില്ല.

Advertisement