മമ്മൂട്ടി കഴിഞ്ഞാല്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള നടന്‍ ടൊവിനോ: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

5

മലയാള സിനിമയില്‍ യുവത്തന്മാരില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. രണ്ട് വര്‍ഷം കൊണ്ട് താരത്തിന്റെ വളര്‍ച്ച അവിശ്വസനീയമാണ്.

അഭിനയം മാത്രമാണ് തൊഴിലെന്ന് കരുതിയിരിക്കുന്ന നടന്മാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് ടൊവിനോ.

Advertisements

മമ്മൂട്ടി കഴിഞ്ഞാല്‍ അഭിനയത്തിലും സാമൂഹ്യപ്രതിബദ്ധതയിലും മാതൃകയാക്കാവുന്ന കലാകാരനാണ് ടൊവിനോയെന്ന് മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ പറയുന്നു. ​

സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കണ്‍ പുരസ്കാര ചടങ്ങിലാണ് മന്ത്രി ടൊവിനോയെ പുകഴ്ത്തി സംസാരിച്ചത്.

വെള്ളിത്തിരയുടെ നക്ഷത്ര ലോകത്ത് നിന്ന് താരപ്പകിട്ടഴിച്ച്‌ വെച്ച്‌ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായവരില്‍ മുന്‍പന്തിയിലായിരുന്നു ടൊവിനോയെന്നും കടകം പള്ളി പറഞ്ഞു.

സ്വന്തമായ നിലപാടുകളുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമാതാരമാണ് ടോവിനോ തോമസ്.

പ്രളയ സമയത്ത് ടോവിനോ ചെയ്ത സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ #സേവ് ആലപ്പാട് സമരത്തിനും താരം പരസ്യമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

Advertisement