Home kerala

നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാന്‍: മാധ്യമ പ്രവര്‍ത്തകനോട്‌ പൊട്ടിത്തെറിച്ച്‌ മോഹന്‍ലാല്‍

59

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കൊച്ചി വില്ലിംഗ്ടണില്‍ എത്തിയിരുന്നു.

Advertisements

തന്റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനിടയില്‍ ഒരു ചോദ്യം മോഹന്‍ലാലിനെ കലിപ്പിലാക്കി. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചോദിച്ചത്.

നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍ എന്നാണ് ദേഷ്യത്തോടെ മോഹന്‍ലാല്‍ ചോദിച്ചത്.

ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇതാണോ ചോദിക്കുന്നത്. ഇപ്പോള്‍ ആ കന്യാസ്ത്രീക്ക് എന്തുചെയ്യണം എന്ന് മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചു.

മോഹന്‍ലാലിന്റെ പെരുമാറ്റത്തില്‍ മാധ്യമപ്രവര്‍ത്തകരും അമ്പരന്നു. ചോദ്യം ചോദിച്ചയാള്‍ ഏത് മാധ്യമ സ്ഥാപാനത്തിന്റേതാണെന്ന് അറിഞ്ഞപ്പോള്‍ ‘ആ…അതാണ്’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള ഡബ്ല്യു.സി.സി അംഗങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യമറിയിച്ചിരുന്നു.

സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്നായിരുന്നു സംഘടനയുടെ നിലപാട്.

കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് ഡബ്ലുസിസി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

നടി മഞ്ജുവാര്യരും നടന്‍ ജോയ് മാത്യു തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി രംഗത്തത്തിയിരുന്നു.

Advertisement