‘ആ തീരുമാനം വലിയ മാറ്റമുണ്ടാക്കും’; സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മോഡി സര്‍ക്കാരിനെ പ്രശംസിച്ച്‌ മോഹന്‍ലാല്‍

29

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചു നില്‍ക്കേ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി മോഹന്‍ലാല്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ നയത്തെ പ്രശംസിച്ച്‌ മോഹന്‍ലാല്‍ രംഗത്ത് വന്നിരിക്കുന്നത്.

Advertisements

സിനിമയിലെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന് എതിരായി ശക്തമായ ശിക്ഷ നല്‍കണമെന്ന നിര്‍ദേശം ക്യാബിനറ്റ് അംഗീകരിച്ചതിനെ പ്രശംസിച്ചാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ തീരുമാനം സിനിമ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നാണ് വാര്‍ത്തകള്‍. ഇത് നിഷേധിച്ച്‌ താരം രംഗത്ത് വന്നിരുന്നു.

എന്നാല്‍ ബിജെപി ചിഹ്നത്തില്‍ അല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കണം എന്ന സമ്മര്‍ദവുമായി ആര്‍എസ്‌എസ് സജീവമായി രംഗത്തുണ്ട്. ആര്‍എസ്‌എസ് തയ്യാറാക്കിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് മോഹന്‍ലാല്‍.

ഇതിന് മുമ്ബും മോഹന്‍ലാല്‍ മോദിയെ പ്രശംസിച്ച്‌ രംഗത്ത് വന്നിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ച്‌ ബ്ലോഗെഴുതിയ മോഹന്‍ലാല്‍, അടുത്തിടയ്ക്ക് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisement