നന്ദിയുണ്ട് ടീച്ചർ; ദീപ നിശാന്തിനെ ട്രോളി തേച്ചൊട്ടിച്ച് രമ്യ ഹരിദാസ്; കയ്യടിച്ച് സോഷ്യൽ മീഡിയ

27

ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മികച്ച വിജയം നേടിയതിന് പിന്നാലെ ദീപ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്.

ദീപയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നന്ദിയുണ്ട് ടീച്ചർ എന്നാണ് രമ്യ ഹരിദാസിന്റെ പേരിലുള്ള പേജിൽ കുറിച്ചത്.

Advertisements

ദീപ നിശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എൽഡിഎഫിന്റെ ശക്തനായ സ്ഥാനാർത്ഥി പികെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് തോൽപ്പിച്ചത്.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ നിഷ്പ്രയാസം ജയിച്ചു കയറാമെന്ന ചിന്തയിലായിരുന്നു എൽഡിഎഫ്.

എന്നാൽ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള സിപിഎം നേതാവ് വിജയരാഘവന്റെ പ്രസ്താവനയും അതിന് പിന്നാലെ രമ്യയെ കളിയാക്കിക്കൊണ്ടുള്ള ദീപ നിശാന്തിന്റെ പോസ്റ്റും വലിയ ചർച്ചയാവുകയായിരുന്നു.

ഇതോടെ രമ്യയുടെ പിന്തുണ കുത്തനെ ഉയരുകയായിരുന്നു. രമ്യയെക്കുറിച്ച് ദീപ നിശാന്ത് ഫേയ്സ്ബുക്കിൽ തുടരെ പോസ്റ്റ് ചെയ്ത കുറിപ്പുകൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

ഒന്നരലക്ഷത്തിന് മേൽ ഭൂരിപക്ഷത്തിൽ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപ നിശാന്തിനും വിജയരാഘവനും നന്ദി പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോൾ രമ്യയും ദീപയ്ക്ക് നന്ദി പറഞ്ഞതോടെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

രമ്യയുടെ ട്രോളിനെ ചിലർ കയ്യടിക്കുമ്പോൾ മറ്റു ചിലർ ഇതിനെ എതിർക്കുന്നുണ്ട്. ജയത്തിന്റെ ക്രെഡിറ്റ് ദീപ നിശാന്തിന് കൊടുക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം.

Advertisement