നടൻ സിദ്ധീക്കിനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്

65

കൊച്ചി: നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടി സിദ്ധീക്കിനെതിരെ രംഗത്തു വന്നത്.

2016ൽ തിരുവനന്തപുരം നിള തിയേറ്ററിൽ വച്ച് ‘സുഖമായിയിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ’നിടെ തന്നെ ലൈംഗികമായി അധിക്ഷേപിക്കാൻ സിദ്ധീക്ക് ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.

Advertisements

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എഎംഎംഎയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ധീക്കിന്റെയും നടി കെപിഎസ്സി ലളിതയുടെയും പത്ര സമ്മേളന വീഡിയോ പങ്കു വെച്ചു കൊണ്ടായിരുന്നു രേവതി രംഗത്തു വന്നത്.

ഇംഗ്ലീഷിലായിരുന്നു അവരുടെ പോസ്റ്റ്.

ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാൻ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടൻ, സിദ്ധീക്ക് 2016-ൽ തിരുവനന്തപുരം നിള തിയേറ്ററിൽ വച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവിൽ വെച്ച് എന്നെ ലൈംഗികമായി ആക്രമിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങൾ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളർത്തി.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവൾ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്.

ഇതേ കാര്യം നിങ്ങളുടെ മകൾക്കാണ് സംഭവിച്ചിരിക്കുന്നതെങ്കിൽ എങ്ങനെയാണ് സിദ്ധീക്ക് നിങ്ങൾ പ്രതികരിക്കുക?

വളരെ അന്തസോടെ പ്രവർത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയ്ക്കെതിരെ വിരൽ ചൂണ്ടാൽ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്.

നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചുനോക്കൂ. ഉളുപ്പ് ഉണ്ടോ? സ്വയം മാന്യൻ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ ഒക്കെ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കണം.’- രേവതി കുറിച്ചു.

Advertisement