എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? ഇന്ത്യയുടെ തിരിച്ചടിയില്‍ തലയിയര്‍ത്തി പിടിച്ച് സുരേഷ് ഗോപി

18

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കിയ ഇന്ത്യന്‍ നീക്കത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി.

Advertisements

പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള്‍ പകരം ചോദിച്ച ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാലു ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്.

ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പുലര്‍ച്ചെ 3.30നാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുമെന്ന് സൂചന. 1000 കിലോ സ്‌ഫോടകവസ്തുവാണ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വര്‍ഷിച്ചത്.

Advertisement