നിന്നെ ഇത്രയും സ്നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ; കാമുകനൊപ്പം ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയോട് കൃഷ്ണകുമാര്‍ പറഞ്ഞത്

37

തൃശൂര്‍: കാമുകനൊപ്പം കൊട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച ഭാര്യ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പറഞ്ഞത് ‘ ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം’ എന്നാണ്. കൊടും ക്രൂരത തന്നോട് ഭാര്യ ചെയ്‌തെന്ന് തിരിച്ചറിഞ്ഞപ്പോഴും ഇതിന് മറുപടിയായി കൃഷ്ണകുമാര്‍ പറഞ്ഞ വാക്കുകളാണ് ഭാര്യയെ ഇഞ്ചിഞ്ചായി കൊല്ലുന്നത്.

‘നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ’ എന്ന് കണ്ണീരോടെ കൃഷ്ണകുമാര്‍ പറഞ്ഞു. ഭാര്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. അവരും ഒരു നിമിഷം ഈറനണിഞ്ഞു.

Advertisements

മുന്‍കൂട്ടി നിശ്ചയിച്ച കൃത്യമായ ആസൂത്രണ പ്രകാരമായിരുന്നു തിരൂര്‍ സ്വദേശിനി സുജാതയും കാമുകനായ സുരേഷ് ബാബുവും ചേര്‍ന്ന് കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു കൃഷ്ണകുമാര്‍. തിങ്കളാഴ്ച പുലര്‍ച്ചെ തോട്ടത്തിലേക്ക് പോകാനായിരുന്നു കൃഷ്ണകുമാറിന്റെ പദ്ധതി. ഇതറിഞ്ഞ സുജാത കാമുകനെ വിളിച്ച് കൃഷ്ണകുമാര്‍ പോകുന്ന സമയവും മറ്റ് വിവരങ്ങളും അറിയിച്ചു. തുടര്‍ന്ന് കാമുകന്‍ ക്വട്ടേഷ സംഘത്തിന് വിവരം നല്‍കി. അവര്‍ കൃഷ്ണകുമാറിനെയും കാത്ത് കാറില്‍ കാത്തിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണകുമാര്‍ അവിചാരിതമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു.

നടന്ന് പോയപ്പോള്‍ കാര്‍ തിരിക്കുന്നതും കൃഷ്ണ കുമാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് പാഞ്ഞെത്തിയ കാര്‍ കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൃഷ്ണകുമാര്‍ തെറിച്ചുവീണു. അപകടത്തില്‍ കാലിനും തോളെല്ലിനും പൊട്ടല്‍ സംഭവിച്ചെങ്കിലും ജീവന്‍ തിരികെ ലഭിച്ചു. ആശുപത്രി കിടക്കയിലായിരുന്നപ്പോഴും കൃഷ്ണകുമാറിന്റെ ചിന്ത കാറിനെ കുറിച്ചായിരുന്നു.

ആ കാര്‍ തിരിച്ച് തന്നെ ഇടിച്ചത് മനപ്പൂര്‍വ്വമല്ലേ എന്നായിരുന്നു കൃഷ്ണകുമാര്‍ ചിന്തിച്ചിരുന്നത്. പതിവില്ലാതെ വഴിയില്‍ കാര്‍ നിര്‍ത്തിയിരിക്കുന്നു, താന്‍ പോന്നതിന് ശേഷം കാര്‍ തിരിച്ച് തന്റെ നേര്‍ക്ക് വരുന്നു, വഴിയുടെ അരിക് ചേര്‍ന്ന് നടന്ന തന്നെ ഇടിച്ച് തെറിപ്പിച്ച് കടന്നു പോകുന്നു. തന്നെ കൊല്ലുക തന്നെയല്ലായിരുന്നോ അവരുടെ ലക്ഷ്യം? കൃഷ്ണകുമാര്‍ ചിന്തിച്ചെടുത്തു.

ഇതിനിടെ പോലീസില്‍ പരാതി പെടേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞു കൊണ്ടിരുന്നു. ഇതും സംശയത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു. ഭാര്യയും സുരേഷ് കുമാറും തമ്മിലുള്ള അടുപ്പം കൃഷ്ണകുമാറിന് അറിയാമായിരുന്നു. ഇതോടെ കൃഷ്ണകുമാര്‍ വീയൂര്‍ എസ്.ഐയെ വിളിച്ച് അപകടവിവരം പറയുകയും കാറിന്റെ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അന്വേഷണം ഇടിച്ചിട്ട വാഹനത്തെ കുറിച്ചായിരുന്നു. നമ്പര്‍ വെച്ച് കാറിന്റെ ഉടമയെ കണ്ടെത്തി. ഇതോടെ കാര്‍ വാടകയ്‌ക്കെടുത്തവരുടെ വിവരം ലഭിച്ചു. ആദ്യ അറസ്റ്റ് തൃശൂര്‍ സ്വദേശി ഓമനക്കുട്ടനെയായിരുന്നു. ഇതോടെ സംഭവത്തിന്റെ ചുരുളഴിയാന്‍ തുടങ്ങി.

ഓമനക്കുട്ടന്‍ പോലീസിന് മുന്നില്‍ ക്വട്ടേഷന്‍ വിവരം വെളിപ്പെടുത്തി. ഇതോടെ പ്രതികള്‍ ഓരോരുത്തരായി പിടിയിലായി. നാല് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി 10,000 രൂപ നല്‍കുകയും ചെയ്തു. സുരേഷ് ബാബുവാണ് കൃഷ്ണകുമാറിന്റെ വിവരങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നതെന്ന് പോലീസിന് വ്യക്തമായി. ഇതോടെയാണ് സുരേഷ് ബാബുവും സുജാതയും പിടിയിലാകുന്നത്.

വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ നി​ർ​ണാ​യ​ക തെ​ളി​വാ​കും

ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ ഭാ​ര്യ കാ​മു​ക​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ നി​ർ​ണാ​യ​ക തെ​ളി​വാ​കും. കോ​ല​ഴി​യി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് ഭാ​ര്യ​യും കാ​മു​ക​നും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യ​ത് വാ​ട്സ്ആ​പ്പ് വ​ഴി​യാ​ണ്.

കൃ​ഷ്ണ​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഭാ​ര്യ സു​ജാ​ത ത​ന്നെ​യാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കാ​ൻ മു​ൻ​ക​യ്യെ​ടു​ത്തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​ളി​വെ​ടു​പ്പി​നാ​യി സു​ജാ​ത​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ൾ സു​ജാ​ത ഭ​ർ​ത്താ​വ് കൃ​ഷ്ണ​കു​മാ​റി​നോ​ട് പ​റ​ഞ്ഞ​തി​ങ്ങ​നെ ’ ചേ​ട്ടാ തെ​റ്റു​പ​റ്റി, ക്ഷ​മി​ക്ക​ണം’. കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​റു​പ​ടി – ’ഇ​ത്ര​യും സ്നേ​ഹി​ച്ചി​ട്ടും എ​ന്നെ കൊ​ല്ലാ​ൻ നീ ​പ​റ​ഞ്ഞി​ല്ലേ’.

സം​ഭ​വം ന​ട​ന്ന 22ന് ​പ​റ​വൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് കൃ​ഷ്ണ​കു​മാ​ർ എ​ണീ​റ്റ​ത്. ഇ​തേ​സ​മ​യ​ത്തു​ത​ന്നെ ക്വ​ട്ടേ​ഷ​ൻ സം​ഘ​വും വീ​ടി​നു പ​രി​സ​ര​ത്ത് എ​ത്തി​യ​താ​യാ​ണ് വി​വ​രം. ഭ​ർ​ത്താ​വി​ന്‍റെ ഓ​രോ ച​ല​ന​ങ്ങ​ളും ഭാ​ര്യ വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടം ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ഭാ​ര്യ​യോ​ട് യാ​ത്ര പ​റ​ഞ്ഞ് കൃ​ഷ്ണ​കു​മാ​ർ റോ​ഡി​ലി​റ​ങ്ങി. ഇ​റ​ങ്ങി​യ​ത് കൃ​ഷ്ണ​കു​മാ​റാ​ണെ​ന്നും സു​ജാ​ത സ​ന്ദേ​ശ​ത്തി​ലൂ​ടെ സം​ഘ​ത്തെ അ​റി​യി​ച്ചു.

വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം കി​ട്ടി​യ​യു​ട​നെ കു​റ​ച്ച​ക​ലെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്തു. കാ​ർ ഓ​ടി​ച്ച​ത് ഓ​മ​ന​ക്കു​ട്ട​നാ​ണ്. കൃ​ഷ്ണ​കു​മാ​റി​നെ പി​ന്നി​ൽ നി​ന്നും ഇ​ടി​ച്ചു വീ​ഴ്ത്താ​നാ​യി​രു​ന്നു ഉ​ദ്ദേ​ശം. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി കൃ​ഷ്ണ​കു​മാ​ർ റോ​ഡ് ഇ​ട​മു​റി​ഞ്ഞ് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് നീ​ങ്ങി​യ​ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു. കാ​ർ കൃ​ഷ്ണ​കു​മാ​റി​ന് നേ​രെ തി​രി​ച്ചെ​ടു​ക്കേ​ണ്ടി വ​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്.

അ​പ​ക​ട​ത്തി​ൽ തോ​ളെ​ല്ലി​നും കാ​ലി​നും പ​രി​ക്കു​പ​റ്റി റോ​ഡി​ൽ കി​ട​ന്ന കൃ​ഷ്ണ​കു​മാ​ർ ക​രു​തി​യ​ത് ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാ​മെ​ന്നാ​ണ്. എ​ന്നാ​ൽ എ​ന്നാ​ൽ കാ​ർ വേ​ഗ​ത്തി​ൽ നി​ർ​ത്താ​തെ പോ​യ​ത് കൃ​ഷ്ണ​കു​മാ​റി​ന് സം​ശ​യ​ത്തി​നി​ട​യാ​ക്കി. ഈ ​സം​ശ​യ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് കൃ​ഷ്ണ​കു​മാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

കൃ​ഷ്ണ​കു​മാ​റി​ന്‍റെ സം​ശ​ങ്ങ​ൾ​ക്ക് പോ​ലീ​സ് തീ​ർ​പ്പു​ക​ൽ​പ്പി​ച്ച​പ്പോ​ഴാ​ണ് സ്വ​ന്തം ഭാ​ര്യ ത​ന്നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് കൃ​ഷ്ണ​കു​മാ​ർ അ​റി​ഞ്ഞ​ത്. പ്ര​ഭാ​ത​സ​വാ​രി​ക്ക് പോ​കു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൃ​ഷ്്ണ​കു​മാ​ർ് ത​ന്നെ ഇ​ടി​ച്ച കാ​റി​ന്‍റെ ന​ന്പ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഉ​ട​മ കാ​ർ വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​യു​ക​യും വാ​ട​ക​ക്കെ​ടു​ത്ത​വ​രെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​ക​ൾ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു.

ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത​യാ​ൾ​ക്ക് തി​രി​ച്ചു​പ​ണി​കൊ​ടു​ക്കാ​ൻ വ​രു​ന്പോ​ൾ കു​ടു​ങ്ങി

ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത സു​രേ​ഷ്ബാ​ബു​വി​ന് തി​രി​ച്ചു പ​ണി കൊ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കൃ​ഷ്ണ​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ നാ​ലു ല​ക്ഷം രൂ​പ​യ്ക്ക ്ക്വ​ട്ടേ​ഷ​ൻ ഉ​റ​പ്പി​ച്ച സു​രേ​ഷ്ബാ​ബു പ​ക്ഷേ കൊ​ല​പാ​ത​കം ന​ട​ക്കാ​തെ പോ​യ​തു​കൊ​ണ്ട് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് വാ​ഗ്ദാ​നം ചെ​യ്ത പ​ണം ന​ൽ​കി​യി​രു​ന്നി​ല്ല.

ഇ​തി​ൽ രോ​ഷാ​കു​ല​രാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘം സു​രേ​ഷ്ബാ​ബു​വി​നെ കൈ​കാ​ര്യം ചെ​യ്ത് പ​ണം മേ​ടി​ക്കാ​നാ​യി പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കാ​റി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ളും മ​റ്റും ക​ണ്ടെ​ടു​ത്തി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​മാ​യി കൃ​ഷ്ണ​കു​മാ​റും ഭാ​ര്യ സു​ജാ​ത​യും മാ​ന​സി​ക​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു​വ​ത്രെ.

സു​രേ​ഷ്ബാ​ബു​വു​മാ​യു​ള്ള അ​ടു​പ്പം കൃ​ഷ്ണ​കു​മാ​റി​ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വി​യ്യൂ​ർ പോ​ലീ​സി​ൽ കൃ​ഷ്ണ​കു​മാ​ർ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഇ​രു​കൂ​ട്ട​രേ​യും സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​പ്പോ​ൾ സു​രേ​ഷ്ബാ​ബു ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് സു​ജാ​ത​യെ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. സു​ജാ​ത​യു​മാ​യു​ള്ള അ​ടു​പ്പ​ത്തെ ചൊ​ല്ലി സു​രേ​ഷ്ബാ​ബു​വി​ന്‍റെ ഭാ​ര്യ സു​രേ​ഷ്ബാ​ബു​വി​ന്‍റെ ഭാ​ര്യ​യും പി​ണ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Advertisement