Home Entertainment Celebrities

നല്ല ഡ്രസ്സോ നല്ല ചെരുപ്പോ കണ്ടാൽ വാങ്ങാൻ പണം നൽകും; ഒരിക്കൽ രാധിക ചേച്ചി കഴുത്തിലെ മാല ഊരി നൽകി; സുരേഷ് ഗോപിയുടെ കുടുംബവുമായുള്ള ബന്ധം വെളിപ്പെടുത്തി അമൃത സുരേഷ്

416

മലയാളികളുടെ പ്രിയപ്പെട്ട ബിജെപി നേതവും നടനുമാണ് സുരേഷ് ഗോപി. മികച്ച ഒരു മനുഷ്യ സ്‌നേഹി കൂടിയായ അദ്ദേഹം ഏവരും ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ 64ാ മത് ജന്മദിനം ആയിരുന്നു ജൂൺ 26ന്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കം നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. സുരേഷ് ഗോപിയുടെ നന്മ മലയാളികൾ അടുത്തറിഞ്ഞതാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കും അപ്പുറം സുരേഷ്‌ഗോപിയുടെ സത്പ്രവർത്തികൾക്ക് ആരാധകർ ഏറെയാണ്.

സോഷ്യൽമീഡിയയിലൂടെ സംഗീതജ്ഞൻ ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തി വിമർശനങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്ന അമൃത സുരേഷും സുരേഷ് ഗോപിയുടെ സന്മനസിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.അമൃത സുരേഷിന് താരവുമായി കുടുംബപരമായും വലിയ അടുപ്പമുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് താര കുടുംബവുമായി അടുത്തത്.

Advertisements

അന്ന് അമൃത പങ്കെടുക്കുന്ന റിയാലിറ്റി ഷോയിൽ ഒരിക്കൽ സ്‌പെഷ്യൽ ജഡ്ജായി സുരേഷ് ഗോപി എത്തിയിരുന്നു. പാട്ട് മനോഹരമായി പാടിയെങ്കിലും അമൃതയ്ക്ക് കോസ്റ്റ്യൂംസിന്റെ പേരിൽ മാർക്ക് കുറഞ്ഞിരുന്നു. ഇത് കണ്ട് ദയവ് തോന്നിയ സുരേഷ് ഗോപി ഇനിയുള്ള വേദികളിൽ അമൃതയ്ക്കുള്ള കോസ്റ്റ്യൂം താൻ തന്നെ നൽകാമെന്ന് പറഞ്ഞ് അമൃതയെ ഏറ്റെടുക്കുകയായിരുന്നു. അന്ന് മുതൽ സുരേഷ് ഗോപിയുടെ കുടുംബവുമായി അമൃത സുരേഷിന് നല്ല അടുപ്പമാണ്.

ALSO READ- അസൂയ ഇല്ല, നല്ല സുഹൃത്ത്, കുട്ടിയെ പോലെ; ദിൽഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളവളും; താരം ബിഗ് ബോസ് വിജയിയാകുമെന്ന് പ്രവചിച്ച് ഗായത്രി സുരേഷ്

അമൃതാ സുരേഷ് സുരേഷ് ഗോപിയുടെ ന്നമയെ കുറിച്ച് പറഞ്ഞതിങ്ങനെ: അന്ന് സ്റ്റാർ സിംഗർ വേദിയിൽ മിൻസാര കണ്ണാ എന്ന പാട്ട് ആണ് ഞാൻ പാടിയത്. പാട്ട് സുരേഷ് ഗോപി ചേട്ടനു വളരെ ഇഷ്ടപ്പെട്ടു. വളരെ മനോഹരമായ വേഷമായിരുന്നു തന്റേതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്റെ ചെരുപ്പ് വളരെ മോശമായിരുന്നു. അതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്ന് അദ്ദേഹം ശരത് സാറിനോട് ചോദിച്ചിരുന്നു .അതിനു ശേഷമാണ് സുരേഷ് ഗോപി സാറുമായി തന്റെ കുടുംബത്തിന് അടുപ്പം തുടങ്ങിയത്. അന്നു മുതൽ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിലെ കുട്ടിയെ പോലെയാണ് തന്നെ സുരേഷ്‌ഗോപി ചേട്ടൻ കണ്ടിട്ടുള്ളതെന്നും അവിടത്തെ മൂത്തമകളുടെ പരിഗണനായാണ് തനിക്കെന്നും അമൃത പറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്.

തന്നെ മാത്രമല്ല തന്റെ അനിയത്തി അഭിരാമിയേയും രാധികയുടെയും തന്റെയും മക്കളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ടെന്നും അമൃത പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ഒരു തവണ സുരേഷ് ഗോപി ചേട്ടന്റെ ഭാര്യ രാധിക ചേച്ചി അവരുടെ മാല ഊരി തനിക്ക് തന്നിട്ടുണ്ടെന്നും അമൃത പറയുന്നു.. എല്ലാവരെയും പോലെ അമൃതയും നന്നായി ഒരുങ്ങി നടക്കണമെന്നാണ് അന്ന് രാധിക ചേച്ചി പറഞ്ഞതെന്നും മൂത്തമകളെ പോലെയാണ് തന്നെ അവർ കണ്ടിരുന്നതെന്നും അമൃത പറഞ്ഞു.

ALSO READ- കുഞ്ഞുമായി ലേബർ റൂമിൽ നിന്നുള്ള വീഡിയോയുമായി ഷഫ്ന; ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി എന്ന് ആരാധകർ

അങ്ങനെ അവരുടെ വീട്ടിൽ വലിയ സ്ഥാനമാണ് തനിക്ക് ലഭിച്ചത് എന്ന് അമൃത പറയുന്നുണ്ടത്രേ. ഏതെങ്കിലും നല്ല ഡ്രസ്സ് കണ്ടാൽ തന്നോട് വാങ്ങാൻ പറയുമായിരുന്നുവെന്നും നല്ല ഡ്രസ്സ്, നല്ല ചെരുപ്പ് ഒക്കെ കണ്ടാൽ പണം തന്നു വിടുമായിരുന്നുവെന്നും അമൃത പറഞ്ഞതായിട്ടാണ് വാർത്താ റിപ്പോർട്ടിൽ പറയുന്നത്.

റിയാലിറ്റി ഷോയ്ക്ക് ശേഷം ആൽബം ഗാനങ്ങളിലും മറ്റും സജീവമായ അമൃത സുരേഷ് നടൻ ബാലയെ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്തു. എന്നാൽ ഈ വിവാഹബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മകൾ പിറന്ന് കഴിഞ്ഞ് വൈകാതെ ഇരുവരും രണ്ട് വഴിയ്ക്ക് പിരിഞ്ഞു.

ഇപ്പോൾ അമൃത വ്‌ളോഗിങ്ങിലും സജീവമാണ്. മകളും വ്‌ളോഗിങ്ങിൽ അമ്മയ്‌ക്കൊപ്പം തന്നെയുണ്ട്. വീണ്ടും പ്രണയത്തിലായ അമൃത സുരേഷും ഗോപി സുന്ദറും വിശേഷങ്ങൾആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.

Advertisement