Home Entertainment Celebrities

ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ കണ്ടപ്പോഴെ ഇഷ്ടമായി, എന്റെ യഥാർഥ സ്വഭാവം മനസിലാക്കും മുമ്പേ അങ്ങ് കെട്ടി ഭാര്യയാക്കി: ശ്രീജിത് രവി അന്ന് ഭാര്യയെ കുറിച്ച് പറഞ്ഞത്

1390

മലയാള സിനിമയിലെ എണ്ണം പറഞ്ഞ മുൻകാല നടൻമാരിൽ ഒരാളായ ടിജി രവിയുടെ മകനും ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ താരവുമാണ് ശ്രീജിത്ത് രവി. അച്ഛനെ പോലെ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രീജിത്തും സിനിമയിൽ സജീവമാവുന്നത്. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലേക്ക് ചുവടുവെച്ചു.

പുണ്യാളൻ അഗർബത്തീസിലെ വേഷമാണ് കരിയറിൽ വഴിത്തിരിവായത് എന്നാണ് ശ്രീജിത് രവി പറയാറുള്ളത്. അടു ത്തിടെ താരം ഒരു കേസിൽ അകപ്പെട്ടിരുന്നു. ഇപ്പോഴിതാ ശ്രീജിത്ത് രവി കുടുംബ സമേതം നൽകിയൊരു അഭിമുഖമാണ് വൈറലായി മാറുന്നത്. ഭാര്യ സജിതയുടെ കൂടെയാണ് നടൻ അഭിമുഖത്തിന് എത്തിയത്.

Advertisements

നടിയും അവതാരകയുമായ സുബി സുരേഷ് അവതരിപ്പിക്കുന്ന സെിബ്രിറ്റി കോമഡി ടോക്ക് ഷോയിൽ പങ്കെടുക്കാനാണ് ശ്രീജിത്ത് രവി ഭാര്യയും അധ്യാപകയുമായ സജിതയുടെ കൂടെ വന്നത്.അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേ തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ശ്രീജിത്ത് സൂചിപ്പിച്ചു. ഒരു റൊമൻസിന് പറ്റുന്ന സ്ഥലത്ത് നിന്നല്ല ഞങ്ങൾ പരിചയപ്പെട്ടതെന്നാണ് നടൻ പറയുന്നത്.

Also Read; എടപ്പാളിലെ ഭിന്ന ശേഷിയുള്ള ഒരു പെൺകുഞ്ഞിന് വീടും വാഹനവും കൊടുത്തവരാണ് ഞങ്ങൾ, സിൻസിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം പക്ഷേ: മല്ലികാ സുകുമാരൻ

എന്തായാലും ആഗ്രഹിച്ച പെൺകുട്ടിയെ തന്നെ ഭാര്യയാക്കിയത് എങ്ങനെയാണെന്നും തന്റെ പ്രണയത്തെ കുറിച്ചും താരം പങ്കുവെച്ചിരിക്കുകയാണ്. നിങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണോ എന്നാണ് സുബി ചോദിച്ചത്. അതേ എന്ന് രണ്ടാളും സമ്മതിച്ചു. എവിടെ വച്ചാണ് കണ്ടതെന്നായി അടുത്ത ചോദ്യം. നമ്മളൊരിക്കലും റൊമാന്റിക് ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങൾ കണ്ടത്.

ശരിക്കും ഞങ്ങൾ ബന്ധുക്കളാണ്. മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട്. എങ്കിലും ഒരിക്കൽ ആശുപത്രിയിൽ വച്ച് കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. എനിക്ക് കല്യാണാലോചനകൾ വന്ന് കൊടുംപിരി കൊണ്ട് നിൽക്കുന്ന സമയത്ത് കറക്ടായി സജിത വന്ന് പെട്ടതാണെന്ന് താരം തമാശ രൂപേണ പറയുന്നു. ദാവണി ഒക്കെ ഉടുത്ത് സുന്ദരിയായ പെൺകുട്ടിയെ കണ്ടപ്പോൾ അമ്മയോട് ആ കുട്ടി കൊള്ളാം, നമുക്കൊന്ന് ആലോചിച്ചാലോ എന്ന് പറഞ്ഞു.

അമ്മ പോയി അന്വേഷിച്ചപ്പോൾ ഏതോ വിവരം കെട്ടവൻ പറഞ്ഞു അത് പ്ലസ്ലുടുവിന് പഠിക്കുന്ന കുട്ടിയാണെന്ന്. എന്നാൽ പിന്നെ വിട്ടേക്കാമെന്ന് കരുതി. ശരിക്കും സജിത അന്ന് ഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു. പിന്നീടാണ് പ്ലസ്ല്ടു അല്ല ഡിഗ്രിയ്ക്ക് പഠിക്കുക ആണെന്ന് അറിഞ്ഞത്.

Also Read;
‘എല്ലാവരും അറിഞ്ഞശേഷമാണ് ചേച്ചി അറിഞ്ഞത്; ഡേറ്റിന് പോവാൻ കാറിൽ നിന്ന് ഇറങ്ങിയതും അച്ഛൻ കൈയ്യോടെ പിടികൂടി’; ടെൻഷനടിച്ച പ്രണയ ദിനങ്ങളെ കുറിച്ച് പ്രിയ മോഹൻ

പിന്നെ കോമൺ സുഹൃത്തുക്കളിലൂടെ പരിചയപ്പെട്ടു, അത് പ്രണയമായി. പിന്നെ ഒന്നര കൊല്ലം പ്രണയം കൊണ്ട് പോയി. ഇനിയും കൂടുതൽ മുന്നോട്ട് പോയാൽ എന്റെ യഥാർഥ സ്വഭാവം മനസിലാവും. അതിന് മുൻപേ അങ്ങ് കെട്ടി. കല്യാണം കഴിച്ചിട്ട് 15 വർഷമായി. രണ്ട് ആൺമക്കളുണ്ട്. മൂത്തമകൻ അടുത്തിടെ പ്രകാശൻ പറക്കട്ടേ എന്ന സിനിമയിൽ അഭിനയിച്ചിരുന്നതായിട്ടും ശ്രീജിത്ത് പറഞ്ഞു.

Advertisement