Home Entertainment Celebrities

അന്നൊക്കെ ഇടാൻ നല്ല ഉടുപ്പുകൾ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, അപ്പോഴാണ് സമ്പാദിക്കണം എന്ന് തോന്നി തുടങ്ങിയത്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; സംയുക്ത മേനോൻ പറയുന്നു

197

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി സംയുക്ത മേനോൻ.
പോപ്‌കോൺ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്നസംയുക്ത മേനോന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രം ടോവിനോ തോമസ് നായകനായ തീവണ്ടി ആയിരുന്നു.

ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുക ആയിരുന്നു. പിന്നീട് ഒരു പിടി മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം തമിഴകത്തും തന്റെ സാന്നിധ്യം അറിയിക്കുക ആയിരുന്നു.

Advertisements

ഇപ്പോഴിതാ സംയുക്ത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം കടുവ തകർപ്പൻ വിജയം നേടി മുന്നേറുക ആണ്. പൃഥ്വിരാജ് നായകനായി പൂണ്ടു വിളയാടുന്ന കടുവ സംവിധാനം ചെയ്തിരിക്കുന്നത് മലയാളത്തിലെ മാസ്സ് സിനിമകളുടെ അമരക്കാരൻ ഷാജി കൈലാസ് ആണ്.

അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമയിലും ഒരുപോലെ ബോൾഡ്‌നെസ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് സംയുക്ത. അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളും വാക്കുകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സൈബർ ലോകത്ത് വൈറലായി മാറാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചലച്ചിത്ര അഭിനയത്രിയാണ് സംയുക്ത.

Also Read
ഭർത്താവുമായി പ്രശ്നങ്ങൾ ഒക്കെയുണ്ട് പക്ഷേ വേർപിരിഞ്ഞിട്ടില്ല, വിവാഹ മോചന വാർത്തയിൽ വിശദീകരണവുമായി വീണാ നായർ

എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിൽ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോ ഗ്രാഫർ സംയുകതയെ കവർഗേൾ ആയി ക്ഷണിക്കുകയും ആ ഫോട്ടോഷൂട്ടിലൂടെ പോപ്‌കോൺ എന്ന ചിത്രത്തിലേക്ക് അഭിനയിക്കുവാൻ അവസരം തേടി വരികയും ആയിരുന്നു.

ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ അത് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് 2018ൽ തീവണ്ടി എന്ന ചിത്രത്തിൽ താരം അഭിനയിക്കുന്നത്. അപ്രത്യക്ഷമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ലില്ലി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.

എങ്കിലും റിലീസ് ആയ ചിത്രം തീവണ്ടി ആയിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ ആദ്യചിത്രം എന്ന് അറയപ്പെടുന്നത് തീവണ്ടി തന്നെയാണ്. പെണ്ണിന്റെ സഹനശക്തിയെ ക്കുറിച്ച് പറയുന്ന ലില്ലി എന്ന ചിത്രത്തിൽ ഒരു ഗർഭിണിയായി ആയിരുന്നു സംയുക്ത പ്രത്യക്ഷപ്പെട്ടത്.

പ്രസവിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഗർഭിണിയായ യുവതിയെ ഒരുകൂട്ടം ആളുകൾ തട്ടിക്കൊണ്ടു പോകുന്നതും അവിടെനിന്ന് രക്ഷപ്പെടുന്നതിനായി ആ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയുമായിരുന്നു ലില്ലി പറഞ്ഞത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായികയായി താരം പിന്നീട് പ്രത്യക്ഷപ്പെടുകയുണ്ടായി.

Also Read
എന്റെ മനസിൽ നഞ്ചിയമ്മയ്ക്കാണ് അവാർഡ്, നഞ്ചിയമ്മ അത് അങ്ങേയറ്റം അർഹിക്കുന്നുണ്ട്, ഞാനൊക്കെ പാട്ട് പാടുന്നത് കമ്പ്യൂട്ടർ ഉപയോഗിച്ച്: ദുൽഖർ സൽമാൻ പറയുന്നു

മികച്ച നടിക്കുള്ള 2020ലെ കേരള ഫിലിം ക്രിട്ടിക് അവാർഡ്എന്ന നിലയിൽ താരം നേടിയെടുക്കുകയുണ്ടായി. ആണും പെണ്ണും, വെള്ളം, വുൾഫ് എന്നീ ചിത്രത്തിലെ അഭിനയത്തിനായിരുന്നു താരത്തിന് ഈ പുരസ്‌കാരം ലഭിച്ചത്.

ഇപ്പോൾ സിനിമ മേഖലയിൽ സജീവ സാന്നിധ്യം ആണെങ്കിൽ പോലും ഒരുകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ താരം അനുഭവിച്ചിരുന്നു. ആദ്യ കാലങ്ങളിൽ ഓഡീഷനും ഇന്റർവ്യൂനും മറ്റും പോകുന്നതിനായി തന്റെ കയ്യിൽ നല്ലൊരു വസ്ത്രം പോലും ഇല്ലായിരുന്നു എന്നാണ് താരം പറയുന്നത്.

അപ്പോഴാണ് സമ്പാദിക്കണം എന്ന് തോന്നിയത് എന്നും താരം വ്യക്തമാക്കുന്നു. ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങൾ തന്നെയാണ് ഇന്ന് സംയുക്ത എന്ന താരത്തെ ബോൾഡ് ആക്കി നിർത്തുന്നത് എന്നാണ് താരം വെളിപ്പെടുത്തുന്നത്.

Advertisement