Home Entertainment Celebrities

മക്കൾ തമ്മിൽ പത്ത് വയസിന്റെ വ്യത്യാസം; അഞ്ച് തവണ അബോർഷനായി; ജീവിതത്തിൽ നേരിട്ട ദുരന്തങ്ങളെ കുറിച്ച് നിത്യ ദാസ്

6105

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നിത്യ ദാസ്. ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിലേയ്ക്ക് എത്തിയ നടി നിത്യ ദാസിനെ അന്നും ഇന്നും എന്നും ഓർക്കുന്നത് ദിലീപ് നായകനായ പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രത്തിലൂടെയാണ്.

ഈയൊരു കഥാപാത്രം അത്രത്തോളം മലയാളി പ്രേക്ഷകർക്കിടയിലേയ്ക്ക് ആഴത്തിൽ ഇറങ്ങിയ ഒന്നാണ്. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലുമൊക്കെ സജീവമായിരുന്ന നടി വിവാഹത്തോടെയാണ് അഭിനയ ലോകത്ത് നിന്നും വിട്ട് നിന്നത്.

Advertisements

ഇപ്പോൾ രണ്ട് മക്കളും ഭർത്താവും ഉൾപ്പെടുന്ന ലോകത്ത് സന്തോഷത്തോടെ ആസ്വദിച്ചു ജീവിക്കുകയാണ് താരം. മൂത്ത മകൾ നൈനയുടെ കൂടെ കിടിലൻ ഡാൻസ് വീഡിയോസുമായി പലപ്പോഴും നിത്യ സോഷ്യൽമീഡിയയിൽ എത്താറുണ്ട്. മകൾക്കൊപ്പം പ്രായം തോന്നിക്കാതെയുള്ള നടിയുടെ ലുക്കും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിത്യയുടെ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ മിക്കതും സന്തൂർ മമ്മി എന്ന പരസ്യത്തെ ഓർമ്മിപ്പിച്ച് കൊണ്ടുള്ളതാകും.

ALSO READ- ‘അച്ഛനെപോലെ തന്നെയുള്ള ലുക്ക് വളരെ അപൂർവ്വം; പക്ഷെ ഈ ചിത്രം അതിലും അപൂർവ്വം’, സുരേഷ് ഗോപിക്കും ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന

അടുത്തിടെ അമൃത ടിവിയിലെ റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ താരം കുടുംബത്തെ കുറിച്ച് വിശേഷങ്ങള് പങ്കുവെച്ചിരുന്നു. മകൾ നൈനയുമൊത്തുള്ള ഡാൻസ് വീഡിയോകളെ പറ്റിയും പരിപാടിയിലൂടെ നിത്യ പറഞ്ഞിരുന്നു.

‘കൊവിഡ് സമയത്താണ് ആദ്യത്തെ വീഡിയോ ഷൂട്ട് ചെയ്ത് ഇടുന്നത്. അതിന് ഒരു 1 മില്യൺ കാഴ്ചക്കാരായപ്പോൾ വീണ്ടും വീഡിയോ ചെയ്യാൻ തോന്നി അങ്ങനെയാണ് ഇടക്ക് ഇടക്ക് ഡാൻസ് വീഡിയോകൾ ചെയ്യുന്നത്’.- എന്നാണ് താരം പറയുന്നത്.

ALSO READ- ‘ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല;നിങ്ങളുടെയൊക്കെ പ്രാർത്ഥന എന്റെ കൂടെ ഉണ്ടാകണം’ എന്ന് ജീവ; സ്‌പെഷ്യൽ വിശേഷത്തെ കുറിച്ച് അപർണ

അതേസമയം, തന്നെ സന്തൂർ മമ്മിയെന്ന് വിളിക്കുന്നത് നൈനക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ലെന്നും നിത്യ പറയുന്നുണ്ട്. ‘വീട്ടിൽ അമ്മയാണ് സൗന്ദര്യം ഒക്കെ ശ്രദ്ധിക്കുന്നത്. നിങ്ങൾ ഒന്നും ശ്രദ്ധിക്കണ്ട, ഇങ്ങനെ നടന്നോ എന്ന് എന്നെയും ചേച്ചിയേയും ഇപ്പഴും വഴക്ക് പറയാറുണ്ടെന്നും നിത്യ പറയുന്നു.

പരിപാടിക്കിടെ നിത്യക്കെതിരെ വന്ന ഒരു ഗോസിപ്പിനെക്കുറിച്ച് സ്വാസിക ചോദിച്ചു. മൂന്നാമതും ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ ഇടക്ക് വന്നിരുന്നു, അത് ശ്രദ്ധിച്ചിരുന്നോ എന്ന് സ്വാസിക ചോദിച്ചപ്പോഴാണ് താരം മറുപടി പറഞ്ഞത്.

‘കണ്ടിരുന്നു, പക്ഷെ ഗർഭിണി അല്ല. പുതിയ സിനിമയുടെ കഥാപാത്രത്തിന് വേണ്ടി അങ്ങനെ മേക്കപ്പ് ഇട്ടതാണ്’, നിത്യ പറഞ്ഞു. അതേസമയം, ഇനി മൂന്നാമത് ഒരു കുഞ്ഞ് അടുത്ത് ഉണ്ടാകുമോ എന്ന് അവതാരക ചോദിച്ചപ്പോൾ, ഇല്ല എന്നായിരുന്നു നിത്യ മറുപടി നൽകിയത്.

‘മോളും മോനും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ട്. മോൻ ജനിക്കുന്നതിന് മുമ്പ് അഞ്ച് തവണ അബോർഷനായിട്ടുണ്ട്. ഗർഭിണി ആയി മൂന്നും നാലും മാസം എത്തുമ്പോഴാണ് അബോർഷനാകുന്നത്. അതുകൊണ്ട് മോൻ ജനിക്കുന്നത് വരെ ടെൻഷനായിരുന്നു’, നിത്യ പറയുന്നു.

‘മൂന്ന് നാല് മാസം വരെ എത്തിയിട്ട് അബോർഷനാകുമ്പോൾ ഗർഭിണികളുടേതായ എല്ലാം ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. നൈന പൊതുവെ മടിച്ചിയാണ്. എല്ലാ കാര്യങ്ങൾക്കും എന്റെയൊരു ശ്രദ്ധ വേണം. ഞാനില്ലെങ്കിൽ എല്ലാം തകിടം മറിയും. പക്ഷെ മകന്റെ കാര്യത്തിൽ അങ്ങനെയല്ല. അവൻ ചെറുതാണെങ്കിലും എല്ലാ കാര്യത്തിലും ഒരു സിസ്റ്റം ഫോളോ ചെയ്യുന്നുണ്ട്’.-എന്നും നിത്യ പറഞ്ഞു.

പുതിയ സിനിമയിൽ നിത്യ ഒരു ഗർഭിണിയുടെ റോളിലാണ് എത്തുന്നത്. അനിൽ കുമ്പാഴയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പതിനാല് വർഷങ്ങൾക്ക് ശേഷം നിത്യ ദാസ് അഭിനയിക്കുന്ന സിനിമയാണിത് എന്ന പ്രത്യേകതയും ഉണ്ട്. 2007 ലാണ് നിത്യ ദാസ് അവസാനമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ അരവിന്ദ് സിംഗുമായി വിവാഹം ചെയ്തു.

വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയ താരം രണ്ട് മക്കളുമായതോടെ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. വീണ്ടും മകളുടെ കൂടെ റീൽസ് എടുത്തും മറ്റുമാണ് നിത്യ സോഷ്യൽലോകത്ത് നിറഞ്ഞത്.

Advertisement