Home Entertainment Celebrities

‘അച്ഛനെപോലെ തന്നെയുള്ള ലുക്ക് വളരെ അപൂർവ്വം; പക്ഷെ ഈ ചിത്രം അതിലും അപൂർവ്വം’, സുരേഷ് ഗോപിക്കും ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന

157

മലയാളികളുടെ പ്രിയപ്പെട്ട നടിയായ ലെനയ്ക്ക് ലേഡി മമ്മൂട്ടി എന്നും വിളിപ്പേരുണ്ട്. താരത്ത കണ്ടാൽ പ്രായം ഒട്ടും തോന്നാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു പേര് ആരാധകർ നൽകിയിരിക്കുന്നത്. സിനമിയിലെത്തിയ കാലം തൊട്ട് ലെനയെ കാണുന്നവർക്ക് അറിയാണ്, ഇപ്പോഴാണ് താരത്തിന് മുൻപത്തേക്കാൾ പ്രായക്കുറവ് തോന്നുന്നതെന്ന്. മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനിൽ എത്തിയ ലെനയ്ക്ക് ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ അവതരിപ്പിക്കാനായി.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം വിശേഷങ്ങളൊക്കെ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ലെന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച സുരേഷ് ഗോപിയുടേയും ഗോകുലിന്റെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Advertisements

രണ്ടാം ഭാവം എന്ന ചിത്രത്തിൽ ലെന സുരേഷ് ഗോപിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ സുരേഷ് ഗോപിയുടെ മകൻ ഗോകുലിനൊപ്പം ഇര എന്ന ചിത്രത്തിലും ലെന അഭിനയിച്ചു. ഇരുവർക്കും ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് ലെന എത്തുകയായിരുന്നു. ഈ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

ALSO READ- ‘ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല;നിങ്ങളുടെയൊക്കെ പ്രാർത്ഥന എന്റെ കൂടെ ഉണ്ടാകണം’ എന്ന് ജീവ; സ്‌പെഷ്യൽ വിശേഷത്തെ കുറിച്ച് അപർണ

‘രണ്ടാം ഭാവം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് സുരേഷ് ഗോപിക്കൊപ്പം എടുത്ത ചിത്രവും ‘ഇര’യുടെ സെറ്റിൽ വെച്ച് ഗോകുലിന്റെയൊപ്പം എടുത്ത ചിത്രവുമാണ് ലെന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘അച്ഛനെ പോലെ മകനും ലുക്ക് ഉണ്ടാവുക എന്നത് അപൂർവ്വമാണ്. പക്ഷെ ഈ ചിത്രം അതിലേറെ അപൂർവ്വമാണ്’ എന്നാണ് ലെന ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. നിരവധി പേർ ചിത്രങ്ങൾക്ക് കമന്റ് ചെയ്തും വന്നിട്ടുണ്ട്.

2001ൽ ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. ശ്രീവിദ്യ, പൂർണിമ ഇന്ദ്രജിത്ത്, ബിജു മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്. 2018ൽ സൈജു എസ് എസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് ഇര. ഉണ്ണിമുകുന്ദൻ, മിയ, മെറീന മൈക്കിൾ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ALSO READ- തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്യുന്നവരേ, അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?’; റോഷനൊപ്പം ഗ്ലാമറസായി ബെഡ് റൂം സീനിൽ പ്രത്യക്ഷപ്പെട്ടതിനു സ്വാസികയ്ക്ക് വിമർശനം, ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

ലെനയുടെ ഏറ്റവും പുതിയ സിനിമയാണ് ടു മെൻ. ഗൾഫ് പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ സംവിധായകൻ എം എ നിഷാദ്, ഇർഷാദ് അലി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

Advertisement