Home Entertainment Celebrities

കുഞ്ഞുവാവ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് മൃദുല വിജയ്, ഏറ്റെടുത്ത് ആരാധകര്‍

93

മലയാള സീരിയല്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവരായ താരദമ്പതിമാരാണ് നടി മൃദുലയും നടന്‍ യുവ കൃഷ്ണയും. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഇരുവരും. മലയാള സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹം.

Advertisements

ആരാധകര്‍ ആദ്യം സംശയിച്ചിരുന്നത് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോ എന്നായിരുന്നു. എന്നാല്‍ ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ നടത്തിയ വിവാഹമാണെന്നും മൃദലയും യുവയും തുറന്നുപറഞ്ഞു. കാലങ്ങളായി സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരാണ് ഇരുവരും എങ്കിലും പരസ്പരം വലിയ സൗഹൃദമില്ലായിരുന്നു.

Also Read: എന്നെ പറ്റി ആരും ഓര്‍ത്തില്ല, ഞാന്‍ ഓക്കെയാണോന്ന് ചോദിച്ചവര്‍ ചുരുക്കം, ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോയിട്ടപ്പോള്‍ വന്നത് മോശം കമന്റുകള്‍, സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മേഘ്‌ന രാജ്

ഒരു സീരിയല്‍ താരം വഴിയാണ് വിവാഹാലോചന വന്നതെന്നും വീട്ടുകാരുടെ സമ്മതത്തോടെ ആലോചിച്ച് നടത്തിയതാണ് വിവാഹമെന്നും ഒരു റിയാലിറ്റി ഷോയില്‍ അതിഥികളായി എത്തിയപ്പോള്‍ താരങ്ങള്‍ പറഞ്ഞു. മൃദുലയുടെയും യുവയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടിയും നടനും. അതുകൊണ്ടുതന്നെ വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതലുള്ള ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് താരദമ്പതികള്‍.

Also Read: ബാഹുബലിക്ക് ശേഷം അവസരങ്ങള്‍ കുറഞ്ഞോ?, നടി തമന്നയുടെ മറുപടി ഇങ്ങനെ

മൃദുല ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ കുഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വരുമെന്ന് ഈ ഫോട്ടോ പങ്കുവെച്ചതിലൂടെ ആരാധകരോട് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മൃദുല.

റെഡി ടു പോപ്പ് എന്ന തലക്കെട്ട് നല്‍കി കൊണ്ടാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിറവയറുമായി മൃദുല നില്‍ക്കുന്ന ചിത്രമാണിത്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മൃദുലയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടുള്ള കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്.

Advertisement