Home Entertainment Celebrities

രണ്ടാംവിവാഹത്തിന് തയ്യാറാണോ?, നടി മേഘ്‌ന രാജിന്റെ ഉത്തരം ഇങ്ങനെ

1411

മലയാളത്തില്‍ ഒരുക്കിയ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് മേഘ്ന രാജ്. കന്നഡ, മലയാള സിനിമകളില്‍ സജീവയായിരുന്നു താരം.

മലയാള സിനിമയില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയായിരുന്നു. അതേ സമയം കന്നഡ നടനായിരുന്ന ചീരഞ്ജീവി സര്‍ജയുമായി മേഘന പ്രണയത്തില്‍ ആവുകയും വിവാഹിതയാവുകയും ചെയ്തിരുന്നു.

Advertisements

എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ഇരുവര്‍ക്കും ഒരുമിച്ച് നില്ക്കാന്‍ സാധിച്ചോളൂ. 2020 ജൂണ്‍ ഏഴിന് ചീരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം ഈ ലോകത്ത് നിന്നും വിടപറയുമ്പേള്‍ മേഘ്ന ഗര്‍ഭിണിയായിരുന്നു. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം മേഘ്നയെ ശരിക്കും തളര്‍ത്തിയിരുന്നു.

അതേ സമയം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവും പിന്തുണയും കൊണ്ട് മേഘ്ന വീണ്ടും തിരിച്ചുവരികയായിരുന്നു. 2020 ഒക്ടോബര്‍ 22 മേഘ്ന ജൂനിയര്‍ ചീരുവിന് ജന്മം നല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് മേഘ്ന.

Also Read: മമ്മൂക്കയോട് തമാശ പറയില്ല, അതിലും കൂടുതൽ പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയോട്; കാരണം വെളിപ്പെടുത്തി നടൻ സിദ്ധിഖ്

മകന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് അത്രയും പരിചയമാണ് മേഘ്നയുടെ കുട്ടിയെ. ജൂനിയര്‍ സി എന്നായിരുന്നു മേഘ്നയുടെ മകന്‍ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നത്.

ഇപ്പോഴിതാ മേഘ്‌നയുടെ പുതിയ അഭിമുഖമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മേഘ്‌ന. ‘എനിക്ക് തോന്നുന്നു നമ്മുടെ സമൂഹത്തെ രണ്ടായി തിരിക്കാം. ഒരു കൂട്ടം ആളുകള്‍ എന്നെ വീണ്ടും കല്യാണം കഴിക്കണമെന്ന് ഉപദേശിക്കുന്നുണ്ട് എന്നാല്‍ മറ്റൊരു കൂട്ടം ആളുകള്‍ എന്നോട് പറയുന്നത് നി സന്തോഷത്തോടെ നിന്റെ മകനോടൊപ്പം ജീവിക്കണമെന്നാണ്.’ മേഘന പറയുന്നു.

ഇങ്ങനെ വ്യത്യസ്ത അഭിപ്രായമുള്ളതുകൊണ്ട് തന്നെ ഞാന്‍ ആരെ കേള്‍ക്കണം. ആര്‍ക്ക് ചെവി കൊടുക്കണം? ഞാന്‍ ആരും പറയുന്നത് കേള്‍ക്കില്ല. ഞാന്‍ ഞാന്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ.. അതുകൊണ്ട് തന്നെ ഞാന്‍ പറയാം..വീണ്ടും വിവാഹം കഴിക്കണമെന്ന ചോദ്യം ഞാന്‍ എന്നോട് ചോദിച്ചിട്ടില്ല.” മേഘന കൂട്ടിച്ചേര്‍ത്തു.

Also Read: തന്റെ ആ ലൂക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹണി റോസ്, കണ്ണുതള്ളി ആരാധകർ

എന്റെ ഭര്‍ത്താവ് ചീരു എന്നെ പഠിപ്പിച്ച കാര്യം എപ്പോഴും ഈ സമയത്ത് ജീവിക്കണമെന്നാണ്. അതുകൊണ്ട് തന്നെ നാളെ എന്താകുമെന്നോ രണ്ട് ദിവസം കഴിഞ്ഞ് എന്താകുമെന്നോ ഞാന്‍ ചിന്തിക്കില്ല. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഈ നിമിഷത്തെക്കുറിച്ച് മാത്രമാണ്. മകനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ഇപ്പോള്‍” മേഘ്‌ന തുറന്നുപറഞ്ഞു. അവതാരകന്റെ ചോദ്യത്തിന് രണ്ടാം വിവാഹം ഉണ്ടാവുമോ ഇല്ലെയോ എന്ന് മേഘ്‌ന വ്യക്തമായി ഉത്തരം നല്‍കിയിട്ടില്ല.

Advertisement