Home Entertainment Celebrities

പുതിയ വിശേഷം പങ്കുവെച്ച് കൂടെവിടെയിലെ പ്രിയതാരം ചിലങ്ക, ആശംസയും സന്തോഷവും അറിയിച്ച് അഭിനന്ദനവുമായി ആരാധകരും

285

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിലങ്കയും സീരിയലിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബംഗാളി സീരിയൽ ആയ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണ് കൂടെവിടെ. അൻഷിതയ്ക്കും ചിലങ്കയ്ക്കും ഒപ്പം ബിബിൻ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാൻവി, കൊച്ചുണ്ണി പ്രകാശ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് നടൻ സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു.

Advertisements

കൂടെവിടെ ഉൾപ്പടെ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ചിലങ്ക. സംവിധായകൻ വിനയന്റെ ലിറ്റിൽ സൂപ്പർ സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്. പിന്നീട് ചിലങ്ക മിനിസ്‌ക്രീനിലാണ് തിളങ്ങിയത്. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.

ALSO READ- പിണക്കത്തിന് കാരണം മുൻകാമുകി നയൻതാര; അജിത്ത്-ശാലിനി ബന്ധം പോലെ ജീവിക്കുമെന്ന് പറഞ്ഞ ചിമ്പു-ഹൻസിക പ്രണയം പൊട്ടിയത് ഇങ്ങനെ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിൽ ആണ് ഇപ്പോൾ ചിലങ്ക അഭിനയിക്കുന്നത്. സീരിയലിൽ നായികയുടെ ചേച്ചിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അഭിനയ രംഗത്ത് വന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

നിരവധി സീരിയലുകളിൽ അഭിനയിക്കുകയും നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത ചിലങ്കയുടെ മറ്റൊരു വ്യത്യസ്ത കഥാപാത്രം ആണ് കൂടെവിടെ പരമ്പരയിൽ. നിരവധി ആരാധകരുള്ള താരത്തിന് ഫാൻസ് ഗ്രൂപ്പുകളുമുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായി മുൻപന്തിയിൽ തന്നെ നിൽക്കുന്ന ചിലങ്ക തന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോയിൽ അതി സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ കമന്റുകളിലൂടെ പറഞ്ഞത്. താരത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ALSO READ- ഗുരുനാഥൻ റാഫി തിരക്കഥ ഒരുക്കും; നാദിർഷ വീണ്ടും സംവിധായകന്റെ വേഷത്തിൽ; പുതിയ ചിത്രം പ്രഖ്യാപിച്ചു

2019 ൽ ആയിരുന്നു ചിലങ്കയുടെ വിവാഹം. ഗുരുവായൂരിൽ വെച്ചാണ് രഞ്ജിത്തിനെ ചിലങ്ക വിവാഹം ചെയ്തത്. രഞ്ജിത്തും സോഷ്യൽ മീഡിയയിൽ സജീവമായ ആളാണ്. സീരിയൽ ലൊക്കേഷനിൽ നിന്നും കിട്ടുന്ന ഒഴിവ് സമയങ്ങളെല്ലാം സഹപ്രവർത്തകരോടൊപ്പം റീൽസ് ചെയ്യുകയാണ് താരം. വീട്ടിലും ഭർത്താവിന്റെ കൂടെ റീൽസ് ചെയ്യാറുണ്ട്.

ഇവയെല്ലാം തന്നെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒഴിവ് സമയങ്ങൾ സോഷ്യൽ മീഡിയയിലൂടെ തന്റെ ഓരോ പുതിയ വിശേഷങ്ങൾ പങ്ക് വയ്ക്കുകയും കുടുംബവുമൊത്ത് സമയം ചിലവിടാറുമുണ്ട്.

Advertisement