Home Entertainment Celebrities

ലോക് ഡൗണ്‍ സമയത്ത് വിവാഹാലോചനകളിലായിരുന്നു, ഒന്നും ശരിയായില്ലെന്ന് നടി സ്വാസിക

460

സിനിമ നടിയായും സീരിയല്‍ നടിയായും അവതാരകയായും യൂട്യൂബറായും ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് സ്വാസിക. സിനിമയിലൂടെ അഭിനയരംഗത്ത് കടന്നുവന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാസികയുടെ യഥാര്‍ത്ഥ പേര് പൂജ ജയറാം എന്നായിരുന്നു.

Advertisements

ഇതിനോടകം നിരവധി സിനിമകളിലും സീരിയലുകളിലും സ്വാസിക ഭാഗമായി കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വാസിക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കുടുക്ക് 2025 തിയേറ്ററുകളിലേക്കെത്തുകയാണ്.

Also Read; ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ മെസേജ് അയക്കാറുണ്ട്, ലാലേട്ടനോടുള്ള കടുത്ത ആരാധനയെക്കുറിച്ച് ദുര്‍ഗ കൃഷ്ണ

ഇതിനിടെ സ്വാസിക നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ കുടുക്ക് എന്ന സിനിമയെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും സ്വാസിക മനസ്സ് തുറക്കുന്നു.

കുടുക്ക് 2025 സിനിമയുടെ ടാഗ് ലൈന്‍ മൈ പ്രൈവസി ഈസ് മൈ റൈറ്റ് എന്നാണെന്നും പ്രൈവസി ബ്രേക്കാവുന്ന തരത്തിലുള്ള കാര്യങ്ങളായിരിക്കും വരാന്‍ പോവുന്നതെന്നും സ്വാസിക പറയുന്നു.

Also Read: ‘റോബിന്‍ എനിക്ക് സ്വന്തം മകനെ പോലെ’, ഡോ റോബിന്‍ രാധാകൃഷ്ണനെ ചേര്‍ത്തുനിര്‍ത്തി ഗോകുലം ഗോപാലന്‍ പറഞ്ഞത് കേട്ടോ!

ശരിക്കും അതിന് നെഗറ്റീവും പോസിറ്റീവുമായ വശങ്ങളുണ്ട്. ഭാവിയില്‍ ഇങ്ങനെ നടന്നേക്കാമെന്നുള്ള തോന്നലാണ് ചിത്രത്തിലുള്ളതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. ലവ്വും ത്രില്ലറും റിവഞ്ചും എല്ലാം മിക്‌സ് ചെയ്ത ചിത്രമാണ് കുടുക്കെന്നും സ്വാസിക പറഞ്ഞു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ ഒന്നും ശരിയായില്ല എന്നായിരുന്നു നടിയുടെ മറുപടി. ”ലോക് ഡൗണ്‍ സമയത്ത് ആലോചനകള്‍ നടത്തിയിരുന്നു. ഒന്നും ശരിയായിട്ടില്ല. നല്ല ആലോചന വന്നാല്‍ നോക്കാം” എന്നും സ്വാസിക തുറന്നുപറഞ്ഞു.

അതേസമയം, കല്യാണത്തെക്കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ ആ ഒരു വാക്ക് കട്ട് ചെയ്ത് കാര്യങ്ങള്‍ പ്രചരിക്കുകയാണെന്നും തന്റെ പേരിനൊപ്പം മറ്റ് പലരുടെയും പേര് ചേര്‍ത്ത് പലരും പ്രചരിപ്പിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

Advertisement