Home Entertainment Celebrities

സിനിമ ചര്‍ച്ച ചെയ്യലും മക്കളുമായി സമയം ചെലവഴിക്കലും എല്ലാം അമ്മയാണ്; മക്കള്‍ക്ക് സുചിയുമായാണ് കൂടുതല്‍ ബന്ധമെന്ന് മോഹന്‍ലാല്‍

786

താരപദവിയൊന്നും തലയ്ക്ക് പിടിക്കാതെ വളര്‍ന്നവരാണ് താരരാജാവിന്റെ മക്കളായ പ്രണവും വിസ്മയയും. കാടും മലയും കയറി ഇറങ്ങി യാത്ര ചെയ്യുന്നതാണ് പ്രണവിന്റെ ഹോബി. വിസ്മയയാകട്ടെ കവിതകളൊക്കെയായി സ്വതന്ത്രയായാണ് ജീവിക്കുന്നത്. സിനിമയിലേക്ക് ഇറങ്ങാന്‍ സമ്മര്‍ദ്ദമൊന്നും വിസ്മയയ്ക്കുമില്ല. എന്നാല്‍ പ്രണവിനെ ആദ്യ സിനിമയില്‍ അഭിനയിപ്പിച്ചത് നിര്‍ബന്ധിച്ചാണെന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടെത്തിയ ഹിറ്റ് ചിത്രം ഹൃദയം അടക്കമുള്ള ചിത്രങ്ങളൊന്നും തന്നെ ആരുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രണവ് തെരഞ്ഞെടുത്തത് ആയിരുന്നില്ല.

തങ്ങളുടെ മക്കള്‍ക്ക് അവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വതന്ത്ര്യം താനും ഭാര്യ സുചിത്രയും നല്‍കിയിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ വീണ്ടും വെളിപ്പെടുത്തുന്നത്. ഓണത്തിന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മോഹന്‍ലാല്‍. മക്കളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ഇക്കാര്യം മറുപടിയായി നല്‍കിയത്.

Advertisements

മക്കളായ വിസ്മയയും പ്രണവും വലിയ രീതിയില്‍ ഒന്നും ആയിട്ടില്ല. സിനിമയില്‍ ഒരുപാട് അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ആളല്ല പ്രണവെന്നും നമ്മളെല്ലാം നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചതാണെന്നും താരം പറയുന്നു. ഒരു പക്ഷേ മാറ്റം ആയാള്‍ക്കും ഉണ്ടായേക്കാം. ചിലപ്പോള്‍ സിനിമയെ ഇഷ്ടപ്പെട്ടിട്ടുണ്ടാവും. ശരിക്കും അതൊരു പറിച്ച് നടലായിരുന്നു. പ്രണവ് സ്വതന്ത്രനായി നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതില്‍ നിന്നും പെട്ടെന്ന് സിനിമയിലേക്ക് എത്തിയൊരു അവസ്ഥയിലാണ്. അതുമായിട്ട് കൂടി ചേരേണ്ട സമയമാണ്. അതിന് സമയം എടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ALSO READ- നിങ്ങള്‍ക്ക് എങ്ങനെ ഇത് പറയാന്‍ തോന്നിയെന്ന് പൊട്ടിത്തെറിച്ച് നയന്‍താര; പിറ്റേന്ന് രാവിലെ തൊട്ട് സമയം കിട്ടിയിട്ടും ലൈറ്റിംങ് ചെയ്യാത്തതിനും കലിപ്പായി; താരസുന്ദരിയെ കുറിച്ച് ധ്യാന്‍

മകളുടെ കവിതാ സമാഹാരം പുറത്തിറങ്ങി എങ്കിലും മായ ഒരു കവിയത്രിയൊന്നുമല്ല. അവര്‍ പണ്ടെഴുതിയ കുറേ കളക്ഷന്‍സ് നമ്മള്‍ കണ്ടപ്പോള്‍ അതൊരു ബുക്ക് ആക്കാമെന്ന് കരുതി. ഇനിയൊരു ബുക്കൊക്കെ അവള്‍ക്ക് എഴുതാന്‍ പറ്റുമോന്ന് എനിക്ക് അറിയില്ല. രണ്ടാളും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. അതിനുള്ള സ്വതന്ത്ര്യം നമ്മള്‍ കൊടുത്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രണവിന്റെ ഹൃദയം ഹിറ്റായപ്പോള്‍ സമ്മാനമായി എന്ത് കൊടുത്തു എന്ന ചോദ്യത്തിന് അങ്ങനെ സമ്മാനമൊന്നും കൊടുത്തിട്ടില്ലെന്നും എന്റെ ഹൃദയം തന്നെയാണ് കൊടുത്തതെന്നുമാണ് താരത്തിന്റെ മറുപടി.

തങ്ങളുടെ വീട്ടില്‍ സിനിമയുമായിട്ടുള്ള ചര്‍ച്ചകളൊന്നും പ്രണവുമായി നടത്താറില്ല. ഇടയ്ക്ക് ഷൂട്ടിങ് നടക്കുന്ന കോളേജില്‍ പോയിരുന്നു. അതും നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം പോയതാണ്. അത് അയാളുടെ ഇഷ്ടമാണ്. അതല്ലാതെ നമ്മളവിടെ പോയിരുന്ന് അഭിനയിപ്പിക്കുക ഒന്നുമല്ല ചെയ്തത്. ഹൃദയത്തില്‍ അവന്‍ വളരെ നന്നായി അഭിനയിച്ചെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ALSO READ‘ഞങ്ങളെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്, ഇപ്പോള്‍ ഗോപി ചേട്ടന്‍ കുടുംബത്തിലേക്ക് വന്നതോടെ പിക്ചര്‍ കംപ്ലീറ്റായി’; പാപ്പുവും ഹാപ്പിയെന്ന് അഭിരാമി!

മക്കളോട് എപ്പോഴും എന്നെക്കാളും കൂടുതല്‍ ഭാര്യ സുചിത്രയാണ് ഫ്രീയായി സംസാരിക്കാറുള്ളത്. അവരുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാറില്ല ഞാന്‍. സുചി കുറച്ചൂടി അവരുമായി സംസാരിക്കാനും സിനിമയുടെ കഥ ചര്‍ച്ച ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്. അവര്‍ക്ക് തോന്നിയ അഭിപ്രായവും പറയാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മക്കള്‍ക്ക് ബന്ധം കൂടുതല്‍ അമ്മയോട് ആണെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം.

മുന്‍പ് ബാലതാരമായി അഭിനയിച്ചിട്ട് എങ്കിലും പിന്നീട് സിനിമയില്‍ നായകനായി അഭിനയിക്കാന്‍ പ്രണവ് മോഹന്‍ലാലിന് താല്‍പര്യമില്ലായിരുന്നു. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദി എന്ന ചിത്രത്തിലൂടെ പ്രണവ് വീണ്ടും വെള്ളിത്തിരയിലേക്ക് നായകനായി എത്തുകയായിരുന്നു. ഹൃദയം സിനിമയുടെ വിജയത്തോടെ പ്രണവിന് ആരാധകരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Advertisement