Home Entertainment Celebrities

അങ്ങനെ ചെയ്യരുതെന്ന് ഗർഭിണിയായ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു പക്ഷേ ഇപ്പോഴാണ് അതിന്റെ കാര്യം മനസിലായത്: മീത്ത് മിറി പറയുന്നത് കേട്ടോ

220

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആ ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലുമായി സജീവം ആയവരാണ് മീത്ത് മിറി കപ്പിൾസ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് എല്ലാം സുപരിചിതരും ആണ് മീത്ത് മിറി. പാട്ടും ഡാൻസും ഫോട്ടോഷൂട്ടും തമാശ വീഡിയോയും ഒക്കെയായി സജീവമാണ് ഇരുവരും.

നിരവധി ആരാധകരാണ് ഇവർക്കുളളത്. തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. ഇവരുടെ ഫോട്ടോഷൂട്ടിനും വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുളളത്.

Advertisements

ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഗർഭകാലത്ത് ഡാൻസും മറ്റുമൊക്കെ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് വിമർശനവും നേരിടേണ്ടതായി വന്നു. ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് ഇരുവരും.

Also Read
അന്ന് എന്നോടൊപ്പം ആരും വരാൻ കൂട്ടാക്കിയില്ല, വസ്ത്രമായിരുന്നു അവരുടെ എല്ലാം പ്രശ്‌നം; മീനാക്ഷിയുടെ വെളിപ്പെടുത്തൽ

ഡെലിവറി കഴിഞ്ഞ് ആശുപത്രിയിൽ നിന്നുള്ള വരവ് പ്ലാൻ ചെയ്തതായിരുന്നു. അത് മീത്തുവേട്ടന്റെ ഐഡിയ ആയിരുന്നു. മിറിക്ക് ചമ്മലായിരുന്നു. മിറിയുടെ അനിയനാണ് കൂളിങ് ഗ്ലാസൊക്കെ വെച്ച് പോയ അതേ വൈബിൽ തിരിച്ച് വരാനായി പറഞ്ഞത്.

മിറിക്ക് നോർമ്മൽ ഡെലിവറി ആയിരുന്നു. സ്റ്റിച്ചിന്റെ വേദനയൊന്നുമില്ലേ മിറിക്ക് എന്നായിരുന്നു ഞാൻ ചിന്തിച്ചത്.
അമ്മയെ വേദനിപ്പിക്കാതെ ഓടിച്ചാടി ഇറങ്ങിപ്പോരണം എന്ന് ഞാൻ മിലിയോനോട് പറഞ്ഞിരുന്നു. അതേപോലെയാണ് അവൻ വന്നതെന്നും ഇരുവരും പറയുന്നു. എല്ലാത്തിനും പ്ലാനുള്ളയാളാണ് മിറി.

അവസാന നിമിഷമാണ് എന്റെ പ്ലാനുകൾ വരുന്നത്, അത് വിജയിക്കാറും ഉണ്ടെന്ന് ആയിരുന്നു മീത്ത് പറഞ്ഞത്. ഇന്ന് യൂട്യൂബിൽ എന്താണ് ഇടുന്നതെന്നാണ് മീത്തുവേട്ടൻ എപ്പോഴും ചോദിക്കാറുള്ളത്. എന്നാണ് ബാംഗ്ലൂരിലേക്ക് പോവുന്നത് എന്നാണ് മിറി ചോദിക്കാറുള്ളത്. ബാംഗ്ലൂരിൽ ആയിരുന്നു ഞങ്ങൾക്ക് ജോലി.

ഞാൻ ഇടയ്ക്ക് വെച്ച് രാജി വെക്കുകയായിരുന്നു ഒരു ബാങ്കിന്റെ റീജിയണൽ മാനേജറായിരുന്നു ഞാൻ. മിറി സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ഇപ്പോൾ മെറ്റേണിറ്റി ലീവിലാണ് പ്രസവത്തിന് തലേദിവസവും ജോലി ചെയ്തതിനെ കുറിച്ച് മിറി നേരത്തെ പറഞ്ഞിരുന്നു.

എപ്പോഴും എന്നെക്കൊണ്ട് ഡാൻസ് ചെയ്യിപ്പിക്കലാണ് മിലിയോയുടെ പണി. ഗർഭിണിയായ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ഡാൻസ് കളിക്കരുതെന്ന്. ഇപ്പോഴാണ് എന്താണ് അങ്ങനെ പറയുന്നതെന്ന് മനസിലാക്കിയത്. മിലിയോ എന്നത് വിളിപ്പേരാണ് വേറൊരു പേരിടുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.

Also Read
ഞാൻ അമൃതയിൽ പ്രതീക്ഷിക്കുന്നത് ദീപിക പദുക്കോണിന്റെ പോലൊരു ശരീരമാണെന്ന് ഗോപി സുന്ദർ, ദീപിക ബിക്കിനി ഇട്ട ചിത്രം കാണിച്ച് അതുപോലെ ആകാൻ ചേട്ടൻ പറയുമെന്ന് അമൃതയും

നാടൻ പേരൊക്കെ ആണ് മിറിക്ക് ഇഷ്ടം അതൊന്നും മീത്തുവേട്ടന് ഇഷ്ടമില്ല. പേരിടൽ ചടങ്ങിൽ ആ പേര് പുറത്തുവിടും. നൈൽ ഇവാൻഡ്രോ ന്നൊയിരുന്നു ആദ്യം പറഞ്ഞത് അതല്ല ഇടുന്നത് എന്നും ഇരുവരും വ്യക്തമാക്കുന്നു.

Advertisement