Home Entertainment

എന്ത് ചെയ്താലും കുറ്റം മാത്രം, വഴക്ക് കേട്ട് കരയാനേ എനിക്ക് നേരമുള്ളൂ; പുതിയ വെളിപ്പെടുത്തലുമായി അനുശ്രീയുടെ പുതിയ വീഡിയോ

1747

മിനിസ്‌ക്രീൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന നടിയാണ് അനുശ്രീ. പ്രണയവും വീട്ടുകാരുടെ എതിർപ്പും ഒളിച്ചോട്ടവും വിവാഹവുമെല്ലാം നടിയുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് സംഭവിച്ച കാര്യങ്ങളാണ്. സോഷ്യൽമീഡിയയിൽ ആരാധകരുമായി അടുത്തിടപഴകുന്ന താരം തന്റെ ജീവിതത്തിലെ നല്ലതും മോശമായതുമെല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ നടിയുടെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും വാർത്തകളിലും നിറയുന്നത് പതിവാണ്.

Advertisements

ഇപ്പോൾ അത്തരത്തിലൊന്നാണ് വീണ്ടും ചർച്ചയാകുന്നത്. നടി പങ്കുവെച്ച പുതിയ വീഡിയോ ആണ് വാർത്തകൾക്ക് അടിസ്ഥാനം. മറ്റൊരു പുതിയ വ്ളോഗുമായി എത്തിയിരിക്കുകയാണ് നടി. തന്റെ ക്ലീനിങ് റൊട്ടീൻ ആണ് ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ക്ലീനിംഗ് കാര്യമായി നടക്കുന്നില്ലെന്നും താരത്തിന്റെ വർത്തമാനവും കുസൃതികളും രസമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

Also read; ഇത് ആ പുള്ളിക്കാരന്റെ ക്രഷിന്റെ പേരാണ്, തനിക്ക് നമിത എന്നും പേര് കിട്ടിയതിനെ കുറിച്ച് നമിത പ്രമോദ്

ഒരിടയ്ക്ക് ഇടവേള എടുത്ത അനുശ്രീ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായത്. പുതിയ വീഡിയോയിൽ ഇടയ്ക്ക് തന്റെ ചില ഓർമകളും നടി പങ്കുവയ്ക്കുന്നുണ്ട്. ക്ലീനിങ് തനിയ്ക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. അമ്മ വഴക്ക് പറയുമ്പോൾ മാത്രമാണ് എന്തെങ്കിലും ചെയ്യുന്നതെന്ന് നടി വീഡിയോയിൽ പറയുന്നു. വീഡിയോയിൽ അമ്മയെ കുറ്റപ്പെടുത്തിയും നടി സംസാരിക്കുന്നുണ്ട്.

എന്ത് ചെയ്താലും അമ്മ കുറ്റം പറയും. വഴക്ക് കേട്ട് കരയുക എന്ന് അല്ലാതെ എനിക്ക് എന്ത് ചെയ്യാൻ പറ്റും. എല്ലാത്തിന്റെയും എക്സ്ട്രീം ആണ് അമ്മ. ദേഷ്യമാണെങ്കിലും വാശിയാണെങ്കിലും സന്തോഷമാണെങ്കിലും സ്നേഹമാണെങ്കിലും എല്ലാം അമ്മ എക്സ്ട്രീം ആണ് എന്നൊക്കെയാണ് അനുശ്രീ വീഡിയോയിൽ അമ്മയ്‌ക്കെതിരെ പറയുന്നത്. എന്നാൽ ഈ കുറ്റപ്പെടുത്തലിനെതിരെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

Also read; സാജാ എന്ന ഈ വിളി കേൾക്കുമ്പോൾ കൂടെയുണ്ടെന്ന് തോന്നു, ജീവിതത്തിൽ എന്നെ തകർത്ത് കളഞ്ഞത് അവന്റെ വിയോഗമാണ്; ശബരിയുടെ നോവുന്ന ഓർമകളിൽ സാജൻ സൂര്യ

ക്ലീനിംഗ് എന്ന് പറഞ്ഞിട്ട് അമ്മയെ കുറ്റം പറയുന്ന വീഡിയോ പോലെയാണ് തോന്നുന്നത് എന്ന് ചിലർ പറയുന്നു. അതേസമയം, മറ്റു ചിലർ അനുശ്രീയുടെ പക്വത കുറവിനെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. കിടക്ക തട്ടി വിരിക്കുന്നതും സ്റ്റൗ ക്ലീൻ ചെയ്യുന്നതും ഡൈനിങ് ഡേബിൾ തുടക്കുന്നതും കണ്ണാടി തുടക്കുന്നതും ഒക്കെയാണോ ഒരു പണി എന്ന് ചോദിച്ച് വിമർശിക്കുന്നവരും ഉണ്ട്. ഇതിനിടെ ഭർത്താവുമായി വേർപിരിയുന്നുവെന്ന വാർത്തകൾ എത്തി, ബാക്കി എന്തായി എന്നും പലരും ചോദിക്കുന്നുണ്ട്. എന്നാൽ അനുശ്രീ ഇവിടെയെല്ലാം മൗനം പാലിക്കുകയാണ്.

Advertisement