Home Entertainment Celebrities

എന്റെ മകള്‍ കൂടിയാണവള്‍, മുരളിയുടെ മകളെ വിവാഹത്തലേന്ന് വീട്ടിലെത്തി അനുഗ്രഹിച്ചുവെന്ന് മമ്മൂട്ടി, പക്ഷേ ആ അകല്‍ച്ച സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരം

18032

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ രണ്ടുപേരാണ് മമ്മൂട്ടിയും മുരളിയും. മമ്മൂട്ടി ഇ്‌നനും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. എന്നാല്‍ നടന്‍ മുരളിയുടെ വിയോഗം സിനിമാപ്രേമികളെ ഇന്നും കണ്ണീരിലാഴ്ത്തുകയാണ്. ഇരവരുടെയും ചിത്രങ്ങള്‍ വലിയ രീതിയിലാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നത്.

Advertisements

ഇരുവരുടെയും സിനിമകളിലെ മികവ് വ്യക്തി ജീവിതത്തിലും ഉണ്ടായിരുന്നു. വ്യക്തി ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു മുരളിയും മമ്മൂട്ടിയും. മുരളി മരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ കാത്ത് സൂക്ഷിക്കുകയാണ് മമ്മൂട്ടി.

Also Read: ഒരുപാട് സഹായിച്ചിട്ടുണ്ട്, അദ്ദേഹത്തെ ഞാന്‍ ആരാധിക്കുന്നു, സൗബിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പലരും വളച്ചൊടിക്കുകയായിരുന്നു, സത്യാവസ്ഥ വ്യക്തമാക്കി മണികണ്ഠന്‍

ഇപ്പോഴിതാ മുരളിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ എല്ലാമായിരുന്നു മുരളിയെന്നും സിനിമയില്‍ താന്‍ ഇത്രയും ആഴത്തില്‍ സ്‌നേഹിച്ച മറ്റൊരു സുഹൃത്ത് ഇല്ലായിരുന്നുവെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

മുരളിയുടെ മകള്‍ കാര്‍ത്തിക തനിക്ക് മകളെ പോലെയാണെന്നും തന്റെ കുട്ടിയുടെ വിവാഹത്തലേന്ന് പോയി അനുഗ്രഹിച്ചിരുന്നുവെന്നും വിവാഹം വളരെ സ്വാകാര്യ ചടങ്ങായി നടത്തിയതിനാലാണ് അന്നേ ദിവസം താന്‍ പോവാതിരുന്നതെന്നും താരം പറയുന്നു.

Also Read: ആദ്യത്തെ കുഞ്ഞുങ്ങളെ നഷ്ടമായി, വീണ്ടും പിറന്നത് ഇരട്ടക്കുട്ടികള്‍, ഗര്‍ഭകാലത്ത് എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയായിരുന്നു, ചിന്മയി പറയുന്നു

താന്‍ മദ്യം കഴിക്കാറില്ലെന്നും താന്‍ ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണെന്നും മുരളി തനിക്ക് അത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

പക്ഷേ പെട്ടെന്നൊരു ദിവസം മുരളി തന്നില്‍ നിന്നും അകന്നെന്നും കാരണം അറിയില്ലെന്നും ഇന്നും അതൊരു വേദനയായി മനസ്സിന്റെ കോണിലുണ്ടെന്നും മമ്മൂട്ടി പറയുന്നു.

Advertisement