Home Entertainment Celebrities

‘അതെ ഞാന്‍ യെസ് പറഞ്ഞു!’ ആമിറിന്റെ മകള്‍ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് നൂപുര്‍; വിവാഹത്തിന് സമ്മതം മൂളി താരപുത്രി!

1199

ബോളിവുഡ് സെലിബ്രിറ്റിയായ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ്. സിനിമാ ലോകത്ത് നിന്നും വിട്ടുനില്‍ക്കുക ആണെങ്കിലും ഇറയുടെ പോസ്റ്റുകളിലൂടെ താരപുത്രി സുപരിചിതരാണ് പ്രേക്ഷകര്‍ക്ക്.

ഇപ്പോഴിതാ തന്റെ വിവാഹത്തെ സംബന്ധിച്ച് വ്യക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ. തന്നെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍ നൂപുര്‍ ശിഖറിന്റെ അഭ്യര്‍ത്ഥന ഇറ സ്വീകരിച്ചിരിക്കുകയാണ്.

Advertisements

ഇത്തവണത്തെ ഇറ്റലിയിലെ ഫിറ്റ്‌നസ് മത്സരത്തിനിടെയാണ് നൂപുര്‍ ഇറയെ പ്രൊപ്പോസ് ചെയ്തത്. ഒട്ടും ആലോചിക്കാതെ ഉടനെ തന്നെ ഇറ സമ്മതമറിയിക്കുകയും ചെയ്യുകയായിരുന്നു. ഈ പ്രൊപ്പോസല്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് താരപുത്രി.

ALSO READ- വായില്‍ നിന്ന് ചുവന്ന പതവരുത്തും; മരിച്ചുപോയെന്ന് പറഞ്ഞ് കരഞ്ഞ് ആളെ വിളിച്ചുകൂട്ടും; ഒടുവില്‍ അടികിട്ടിയതോടെ ആ പരിപാടി നിര്‍ത്തിയെന്ന് മഞ്ജു

.ഇറ ഖാന്റെ ദീര്‍ഘകാല സുഹൃത്താണ് നൂപുര്‍ ശിഖര്‍. ”അതെ, ഞാന്‍ യെസ് പറഞ്ഞു” എന്ന അടിക്കുറിപ്പോടെയാണ് നൂപുര്‍ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. നൂപൂറും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രണ്ടു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

”അതെ, അവള്‍ യെസ് പറഞ്ഞു” എന്നും ”ഞങ്ങള്‍ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയണ്‍മാന് ഒരു പ്രത്യേക ഇടമുണ്ടായിരുന്നു’ എന്നുമാണ് നൂപുര്‍ ശിഖര്‍ അടിക്കുറിപ്പായി പറയുന്നത്.

ALSO READ- ‘അയാള്‍ അമൃതാഞ്ജന്‍ എന്തിയേ എന്ന് ചോദിച്ചു, എന്റേലില്ലെന്ന് ഞാനും പറഞ്ഞു’; പിന്നെയാണ് പുള്ളി ധര്‍മ്മജനെയാണ് ചോദിക്കുന്നത് എന്ന് മനസിലായത്; ചിരിപ്പിച്ച് പിഷാരടി

നേരത്തെ തൊട്ട് ഇറയും നൂപുറും പ്രണയത്തിലാണെന്നു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, പൊതു ചടങ്ങുകളിലും പാര്‍ട്ടികളിലും അവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി ഇരുവരും പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നില്ല.

നിരവധി തവണ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വഴി പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുമായിരുന്നെങ്കിലും തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന സൂചന ആദ്യമായാണ് പുറത്തുവിട്ടത്.

നൂപുര്‍ ശിഖര്‍ ഫിറ്റന്‌സ് പരിശീലകനാണ്. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താന്‍ സഹായിച്ചത് നൂപുറിന്റെ സാന്നിധ്യമായിരുന്നു. അന്നുതൊട്ടുള്ള കടുത്ത സൗഹൃദമാണ് പ്രണയത്തിലെത്തിയിരിക്കുന്നത്. ആമിര്‍ ഖാന്റേയും ആദ്യ ഭാര്യ റീന ദത്തയുടേയും മകളാണ് ഇറ. ഇറയ്ക്ക് ജുനൈദ് എന്നൊരു സഹോദരനുമുണ്ട്.

Advertisement