Home Entertainment

നയന്‍താരയുടെ വിവാഹം വിദേശത്ത് വെച്ച്, ഒരുക്കങ്ങള്‍ തുടങ്ങി

18

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വിവാഹിതയാകുന്നുവെന്ന് സൂചന. കാമുകന്‍ വിഘ്നേഷുമൊത്തുള്ള വിവാഹം ഈ വര്‍ഷം പകുതിയോടെ വിദേശത്തു വച്ച് നടക്കുമെന്നാണ് സൂചന. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായന്‍സ് ആയിരുന്നു നായിക. അതിന് ശേഷമാണ് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ ആരംഭിച്ചത്. ഈ പ്രചരണങ്ങള്‍ക്കൊന്നും വിഘ്‌നേഷും നയന്‍സും മറുപടി നല്‍കിയിട്ടില്ല.

Advertisements

രണ്ട് കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെ സംബന്ധിച്ചും വിഘ്‌നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല. നടന്‍ പ്രഭുദേവയും നയന്‍താരയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല.

2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയ രംഗത്ത് നിന്ന് വിടപറയുമെന്നായിരുന്നു നയന്‍സ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പ്രഭുദേവയുമായി വേര്‍പിരിഞ്ഞ നയന്‍സ് വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ഗംഭീര തിരിച്ച് വരവ് നടത്തി.

Advertisement