Home Entertainment Celebrities

കണ്ടുപഠിക്ക്, ഇങ്ങനെയായിരിക്കണം അമ്മായിയമ്മയും മരുമകളും, കൂടെവിടെ താരങ്ങളുടെ പുതിയ വിശേഷം ആഘോഷമാക്കി ആരാധകര്‍

242

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ ഇതിവൃത്തം.

അന്‍ഷിതയാണ് സൂര്യ കൈമല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബംഗാളി സീരിയല്‍ ആയ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണ് കൂടെവിടെ.

Advertisements

അന്‍ഷിതയ്‌ക്കൊപ്പം ബിബിന്‍ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാന്‍വി, കെച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ നടന്‍ കൃഷ്ണ കുമാറും സീരിയലില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്‍ സീരിയലില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

Also Read: കല്യാണിയുടെ അമ്മയല്ലേ എന്ന് പലരും ചോദിക്കും; അത് ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്; മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചും മനസ് തുറന്ന് ബിന്ദു പണിക്കര്‍

കൂടെവിടെ സീരിയല്‍ താരം അന്‍ഷിത ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ്. താരം തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആരാധകര്‍ നിമിഷ നേരം കൊണ്ട് ഇത് വൈറലാക്കാറുമുണ്ട്.

ഇപ്പോഴിതാ അന്‍ഷിത പങ്കുവെച്ച പുതിയ റീല്‍സ് വീഡിയോയും ഫോട്ടോയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സീരിയലില്‍ അതിഥി ടീച്ചറായി അഭിനയിക്കുന്ന ശ്രീധന്യയ്ക്ക് ഒപ്പമുള്ള റീല്‍സാണ് താരം പങ്കുവെച്ചത്. ഷൂട്ടിങിന്റെ ഇടവേളയ്ക്കിടെയാണ് ഇരുവരും റീല്‍സ് എടുത്തത്.

Also Read: കല്യാണിയുടെ അമ്മയല്ലേ എന്ന് പലരും ചോദിക്കും; അത് ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്; മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചും മനസ് തുറന്ന് ബിന്ദു പണിക്കര്‍

നിരവധി ആരാധകരാണ് റീല്‍സ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ഒരു അമ്മായിയമ്മയും മരുമകളും ആയാല്‍ ഇതുപോലെ ആയിരിക്കണമെന്നും എല്ലാവരും ഇത് കണ്ടുപഠിക്കണമെന്നും ഒരാള്‍ കമന്റ് ചെയ്തു. വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്ക് ചെയ്തത്.

Advertisement