മമ്മൂട്ടിയെ വായിനോട്ടം തന്നെയായിരുന്നു, മൊത്തത്തില്‍ സ്‌കാന്‍ ചെയ്തു, കാലിന്റെ വരെ ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ടെന്ന് അനുമോള്‍

124

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയത്തിനു സൗന്ദര്യത്തിനും ഒത്തിരി ആരാധകരാണുള്ളത്. പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി ഇതിനോടകം നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.സിനിമാമേഖലയില്‍ തന്നെ അദ്ദേഹത്തിന് ആരാധകരേറെയാണ്.

Advertisements

ഇപ്പോഴിതാ താരരാജാവ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം തുറന്നുപറയുകയാണ് നടി അനുമോള്‍. പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗന്നാവ ഒരു യാത്ര എന്ന ചിത്രത്തിലാണ് അനിമോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.

Also Read; പീസ് എവിടെയെന്ന് അമൃതയെ ഉദ്ദേശിച്ച് ഒരാളുടെ കമന്റ്, വീട്ടിലേക്കു നോക്കൂ, അവിടെ നിങ്ങളുടെ പീസ് എന്ന് കിടിലന്‍ മറുപടി നല്‍കി ഗോപി സുന്ദറും

സിനിമ സെറ്റില്‍ ഫുള്‍ എനര്‍ജിയിലാണ് മമ്മൂട്ടി എപ്പോഴെന്നും തന്റെ ഭാഗം അഭിനയിച്ച് കഴിഞ്ഞാലും അദ്ദേഹം കാരവാനില്‍ പോകതെ അവിടെ തന്നെ ഇരിക്കാറുണ്ടെന്നും അനിമോള്‍ പറയുന്നു. മമ്മൂട്ടിയുടെ അഭിനയം നേരില്‍ കണ്ട് താന്‍ കുറേ കാര്യങ്ങള്‍ പഠിച്ചുവെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ പെരുമാറ്റവും ഡെഡിക്കേഷനുമൊക്കെ ശരിക്കും പഠിക്കേണ്ട കാര്യമാണെന്നും എത്ര വലിയ സീനിയറായിട്ടും നമ്മളെക്കെ വിളിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് വരാറുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണെന്നും അനുമോള്‍ പറയുന്നു.

Also Read: സിംപിള്‍ ലുക്കിലെത്തി ഞെട്ടിച്ച് മമ്മൂട്ടിയും സുല്‍ഫത്തും, അനന്തരവളുടെ വിവാഹം ആഘോഷമാക്കി താരരാജാവും കുടുംബവും

സിനിമ സെറ്റില്‍ വെച്ച് താന്‍ മമ്മൂട്ടിയെ വായ്‌നോക്കിയിട്ടുണ്ട്. അദ്ദേഹത്തെ ഒത്തിരി നേരം നോക്കിയിരുന്നിട്ടുണ്ടെന്നും മൊത്തത്തില്‍ സ്‌കാന്‍ ചെയ്ത് വെച്ചിട്ടുണ്ടെന്നും കാലിന്റെ വരെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും അനുമോള്‍ തുറന്നുപറഞ്ഞു.

Advertisement