സിംപിള്‍ ലുക്കിലെത്തി ഞെട്ടിച്ച് മമ്മൂട്ടിയും സുല്‍ഫത്തും, അനന്തരവളുടെ വിവാഹം ആഘോഷമാക്കി താരരാജാവും കുടുംബവും

136

മലയാളികളുടെ മെഗാതാരം മമ്മൂട്ടി അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്ക് തിയ്യേറ്ററില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്.

Advertisements

മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എ്ന്നും താത്പര്യമാണ്. ഇപ്പോഴിതാ അനന്തിരവളുടെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

Also Read; രണ്ടാള്‍ക്കും വയസ്സ് 39, ജീവിതത്തില്‍ സാമ്യതകളേറെ, വിവാഹം കഴിക്കാതിരിക്കുന്നതിനും ഒരേ കാരണം, ചിമ്പുവിനോടും തൃഷയോടും ഒരു ആരാധകന്‍ പറയുന്നത് കേട്ടോ

മമ്മൂട്ടിക്കൊപ്പം ആഘോഷങ്ങളില്‍ അനിയനായ ഇബ്രാഹിം കുട്ടിയുമുണ്ട്. ഇബ്രാഹിം കുട്ടിയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അനന്തരവളുടെ മൈലാഞ്ചി കല്യാണവും ഹല്‍ദിയുമെല്ലാം ആഘോഷമാക്കുകയാണ് മമ്മൂട്ടിയും ഇബ്രാഹിം കുട്ടിയും.

മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ടായിരുന്നു. വളരെ സിംപിള്‍ വേഷത്തിലാണ് ഇരുവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് മമ്മൂട്ടി ധരിച്ചിരുന്നത്. വെള്ളയും ഗോള്‍ഡന്‍ ബോര്‍ഡറുമുള്ള സാരിയാണ് സുല്‍ഫത്ത് അണിഞ്ഞത്.

Also Read: ആരതിയെ ആദ്യമായി കണ്ട ദിവസം മറക്കില്ല, ആ അഭിമുഖമാണ് ജീവിതം മാറ്റിയത്, റോബിന്‍ പറയുന്നു

എന്നാല്‍ അമാലും ദുല്‍ഖറും മകള്‍ മറിയവും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല. മമ്മൂട്ടിയുടെ അനിയന്‍ ഇബ്രാഹിം കുട്ടിയുടെ മകനായ മക്ബൂലും കുടുംബവും മക്ബൂലിന്റെ പെങ്ങളുടെ കുടുംബവു മൊക്കെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Advertisement