Home Entertainment Celebrities

രണ്ടാള്‍ക്കും വയസ്സ് 39, ജീവിതത്തില്‍ സാമ്യതകളേറെ, വിവാഹം കഴിക്കാതിരിക്കുന്നതിനും ഒരേ കാരണം, ചിമ്പുവിനോടും തൃഷയോടും ഒരു ആരാധകന്‍ പറയുന്നത് കേട്ടോ

289

പ്രശസ്ത തെന്നിന്ത്യന്‍ താരങ്ങളാണ് ചിമ്പുവും തൃഷയും. ഒത്തിരി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. ചിമ്പുവും തൃഷയും ഒത്തിച്ച് എത്തിയ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം തെന്നിന്ത്യയില്‍ വലിയ ഓളങ്ങളാണ് സൃഷ്ടിച്ചത്. ഇന്നും ചിത്രത്തിന് ആരാധകരേറെയാണ്.

Advertisements

തമിഴിലെ എവര്‍ഗ്രീന്‍ റൊമാന്റ്ക് ചിത്രമാണിത്. ജെസി, കാര്‍ത്തിക് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ തൃഷയും ചിമ്പുവും അവതരിപ്പിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയതോടെ ജെസിക്കും കാര്‍ത്തിക്കിനും ഫാന്‍സ് നിരവധിയാണ്, അതുപോലെ ചിത്രത്തിലെ പാട്ടുകളെല്ലാം വന്‍ ഹിറ്റായിരുന്നു.

Also Read: ആരതിയെ ആദ്യമായി കണ്ട ദിവസം മറക്കില്ല, ആ അഭിമുഖമാണ് ജീവിതം മാറ്റിയത്, റോബിന്‍ പറയുന്നു

ചിമ്പുവിന്റെയും തൃഷയുടെയും കരിയറിന്റെ കാര്യത്തില്‍ സമാനതകള്‍ ഒത്തിരിയാണ്. ഒരേ സമയത്താണ് ഇരുവരും സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2000ത്തില്‍ ഇരുവരും തമിഴകത്ത് തിളങ്ങിയിരുന്നു, എന്നാല്‍ പിന്നീട് ഒരേ സമയത്തായിരുന്നു പരാജയവും നേരിട്ടത്.

ഇതിന് ശേഷം രണ്ടാളും സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. എന്നാല്‍ ഇരുവരും ഒരേ സമയത്താണ് ശക്തമായ തിരിച്ചുവരവും നടത്തിയത്. ചിമ്പു വെന്ത് തനിന്തത് കാട് എന്ന സിനിമയില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ തൃഷ
പൊന്നിയിന് സെല്വനില്‍ തിളങ്ങുകയായിരുന്നു.

Also Read; അടിച്ചാല്‍ വേദനിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അടിച്ചാലേ അഭിനയം വരൂ എന്ന് രജിഷ; പിന്നെ ഒന്നും നോക്കിയില്ല, മുഖത്ത് പടേ എന്നങ്ങ് കൊടുത്തുവെന്ന് കാര്‍ത്തി!

കുന്ദവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തൃഷയ്ക്കും ചിമ്പുവിനും പ്രായം 39 ആണ്. ഇരുവരും ഇതുവരെ വിവാഹം ചെയ്തിട്ടില്ല. ഇരുവര്‍ക്കും പ്രണയമുണ്ടായിരുന്നു. ചിമ്പുവിന്റെ കാമുകിമാരായിരുന്നു നയന്‍താരയും ഹന്‍സികയും.

ഈ പ്രണയങ്ങളെല്ലാം തകര്‍ന്നിരുന്നു. അതുപോലെ തൃഷയുടെ കാമുകനായ റാണ ദഗുബതിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ബിസിനസ്സുകാരന്‍ മാന്‍ വരുണ്‍ മന്യനുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും ആ വിവാഹം മുടങ്ങിയിരുന്നു.

ഇത്രയും സാമ്യതകളാണ് ചിമ്പുവിന്റെയും തൃഷയുടെയും ജീവിതത്തിലുള്ളത്. ഇത് കണക്കിലെടുത്ത് ഒരു ആരാധകന്‍ കുറിച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്. വിവാഹത്തെക്കുറിച്ച് ചിമ്പുവും തൃഷയും ഒരേ കാര്യം തന്നൊണ് പറയുന്നതെന്ന് ആരാധകന്‍ പറയുന്നു.

നല്ല ഒരാളെ കണ്ടെത്തുമ്പോള്‍ വിവാഹം ചെയ്യുമെന്നും വിവാഹം കഴിച്ച് വേര്‍പിരിയാന്‍ താത്പര്യമില്ലെന്നുമാണ് ഇരുവരും പറയുന്നതെന്നും ഇത്രയും മനപ്പൊരുത്തമുള്ള സ്ഥിതിക്ക് രണ്ടാള്‍ക്കും വിവാഹം ചെയ്തൂടെ എന്നായിരുന്നു ആരാധകന്‍ പറഞ്ഞത്.

Advertisement