ആരതിയെ ആദ്യമായി കണ്ട ദിവസം മറക്കില്ല, ആ അഭിമുഖമാണ് ജീവിതം മാറ്റിയത്, റോബിന്‍ പറയുന്നു

161

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Advertisements

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

Also Read: അടിച്ചാല്‍ വേദനിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അടിച്ചാലേ അഭിനയം വരൂ എന്ന് രജിഷ; പിന്നെ ഒന്നും നോക്കിയില്ല, മുഖത്ത് പടേ എന്നങ്ങ് കൊടുത്തുവെന്ന് കാര്‍ത്തി!

ഇപ്പോള്‍ ഇരുവരുടേയും വിവാഹദിനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിവാഹം മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും ഫെബ്രുവരിയില്‍ വിവാഹം കഴിക്കാനാണ് ആലോചിക്കുന്നതെന്നും റോബിന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ആദ്യമായി ഒരു പൊതുവേദിയില്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ് ആരതിയും റോബിനും. ഒരു ഷോപ്പിന്റെ ഉദ്ഘാടന വേദിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. നിരവധി പേരാണ് ആരതിയെയും റോബിനെയും കാണാനായി തടിച്ചുകൂടിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Also Read; ആവര്‍ത്തിക്കുമോ നൂറ് കോടി നേട്ടം? മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ആവേശത്തില്‍ ആരാധകര്‍!

ആരതിയെ ആദ്യമായി കണ്ടുമുട്ടിയ ദിനം താന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും തന്റെ മറക്കാന്‍ കഴിയാത്ത ഒരു അഭിമുഖം ഉണ്ടെങ്കില്‍ ആരതിക്കൊപ്പമുള്ള ആദ്യ ഇന്റര്‍വ്യൂ ആയിരിക്കുമെന്നും റോബിന്‍ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. കട്ടന്‍ വിത്ത് ഇമ്മട്ടി എന്ന പരിപാടിയില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.

Advertisement