തെന്നിന്ത്യന്‍ സൂപ്പര്‍ യുവതാരങ്ങളില്‍ ഒരാളായ കാര്‍ത്തിയുടെ പുതിയ ചിത്രം സര്‍ദീര്‍ തീയേറ്ററുകളിലേക്ക് എത്താനായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കിന്റെ തിരക്കിലാണ് താരങ്ങള്‍. കാര്‍ത്തിയുടെ സിനിമ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് സര്‍ദാര്‍.
മാസ് ആക്ഷന്‍ ചിത്രമായ സര്‍ദാറില്‍ ഇരട്ടവേഷത്തിലാണ് കാര്‍ത്തി എത്തുന്നത്. രണ്ട് നായകിമാരും പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. മലയാള താരമായ രജിഷ വിജയനാണ് സര്‍ദാറിലെ കാര്‍ത്തിയുടെ ഒരു നായിക.
രജിഷയും കാര്‍ത്തിയും റാഷി ഖന്നയും കഴിഞ്ഞദിവസം ചിത്രത്തിന്റം പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോട് തന്റെ ചിത്രത്തെ പറ്റി രജിഷ സംസാരിക്കുകയും ചെയ്തിരുന്നു.
അതേസമയം, രജിഷ തന്റെ കഥാപാത്രത്തോടും സിനിമയോടും പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയെ കുറിച്ച് കാര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
സിനിമയിലെ ഒരു സീനില്‍ മുഖത്തടിക്കുന്ന ഷോട്ട് ഉണ്ട്. ഇത്തരത്തില്‍ മുഖത്തടിക്കുന്ന സീനുകളൊക്കെ വരുമ്പോള്‍ ശരിക്കും അടിച്ചോളൂവെന്ന് രജിഷ പറയും. അങ്ങനെ അടിച്ചാല്‍ വേദനിക്കില്ലേയെന്ന് ഞാന്‍ തിരിച്ചുചോദിച്ചെങ്കിലും അതൊന്നും കുഴപ്പമില്ല സാര്‍, അടിച്ചാലേ എനിക്ക് അഭിനയം വരൂ എന്നായിരുന്നു രജിഷയുടെ മറുപടി എന്ന് കാര്‍ത്തി പറയുന്നു.
അതുകേട്ടതോടെ പിന്നെ ഞാനൊന്നും നോക്കിയല്ല, പടേ എന്ന് ഒന്നങ്ങ് പൊട്ടിച്ചുവെന്ന് കാര്‍ത്തി പറയുന്നു. പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലറില്‍ ആ ഷോട്ടുണ്ട്. അത്ര ആത്മാര്‍ത്ഥതയാണ് രജിഷക്ക്. റാഷി ഖന്ന അങ്ങനെയല്ല. ആക്ടിങ് മാത്രമേ ചെയ്യൂവെന്നും തമാശയോടെ കാര്‍ത്തി പറയുന്നു.
സിനിമയില്‍ വിജയ് പ്രകാശ് എന്ന പോലീസ് ഇന്‍സ്‌പെക്ടറായും സര്‍ദാര്‍ എന്ന മറ്റൊരു കഥാപാത്രമായും കാര്‍ത്തിയെത്തുന്നുണ്ട്. പുറത്തെത്തിയ ചിത്രത്തിന്റെ ട്രൈലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
സുപ്രധാന വിവരങ്ങളടങ്ങിയ ഒരു സര്‍ക്കാര്‍ ഫയല്‍ കാണാതാകുന്നതിനെ ചുറ്റിപ്പറ്റിയാണ് സര്‍ദാറിന്റെ കഥാപരിസരം വികസിക്കുന്നതെന്നാണ് സൂചനകള്‍. ഒക്ടോബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്. ദീപാവലി റിലീസായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിന്‍സ് പിക്ചേഴ്സിന്റ ബാനറില്‍ എസ. ലക്ഷ്മണ്‍ കുമാറാണ്.
ചിത്രത്തില്‍ റാഷി ഖന്ന, രജിഷ വിജയന്‍ എന്നിവരെ കൂടാതെ, ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, ബാലാജി ശക്തിവേല്‍, ആതിര പാണ്ടിലക്ഷ്മി, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.